യാക്കോബിന്റെ സ്വപ്ന ഗോവിണി

കടിഞ്ഞൂലവകാശം തട്ടിയെടുക്കാൻ താൻ ചെയ്ത ചതിക്കു ,
പകരം വീട്ടാനൊരുങ്ങുന്ന സഹോദരൻ ഏസാവിൽ നിന്നു പ്രാണരക്ഷാർത്ഥം തൻ്റെ മാതാവിൻ്റെ ചാർച്ചക്കാരുടെ അരികിലേക്ക് ഒളിച്ചോടിയ യാക്കോബ്….

ലക്ഷ്യത്തിലെത്തും മുമ്പ് പാതി വഴിയിൽ സൂര്യൻ അസ്തമിച്ചു. തളർന്നവശനായി വഴിയരികിലെ കല്ല് തലയിണയാക്കി അവൻ ഉറങ്ങാൻ കിടന്നു.
” അവന് ഒരു ദർശനം ഉണ്ടായി.
ഭൂമിയിൽ ഉറപ്പിച്ചിരുന്ന ഒരു ഗോവണി .അതിൻ്റെ അറ്റം ആകാശത്തു മുട്ടിയിരുന്നു. ദൈവദൂതന്മാർ അതിലൂടെ കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ടിരുന്നു.”
( ഉത്പത്തി 28 :12 )
ആ ഗോവണിയുടെ മുകളിൽ നിന്ന് വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവത്തിൻ്റെ സംരക്ഷണ ഉറപ്പ്.
” ഇതാ ഞാൻ നിന്നോടുകൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നെ കാത്തുരക്ഷിക്കും. നിന്നോടു പറഞ്ഞതൊക്കെ നിറവേറ്റുന്നതു വരെ ഞാൻ നിന്നെ കൈവിടുകയില്ല.”
( ഉത്പത്തി 28 :15 )

ഈ നാളുകളിൽ നമ്മിൽ പലരുടെയും അവസ്ഥ ഇതു തന്നെയാണ്.

വീടു വിട്ടിറങ്ങി…… എന്നാൽ ലക്ഷ്യത്തിലെത്തിയിട്ടില്ല.
പിന്നിൽ നിന്നാരും താങ്ങി നിർത്താത്ത …., മുന്നിൽ നിന്നാരും മാടി വിളിക്കാത്ത… അവസ്ഥ.
കടന്നു പോകാൻ വഴികളേറെ…
എന്നാൽ മുന്നോട്ടു പോകാൻ കഴിയാത്ത വിധം പാതിവഴിയിൽ സൂര്യനസ്തമിച്ച അവസ്ഥ.

നീ ഏതു അടിമത്വത്തിൽ വീണു കിടന്നാലും, നിൻ്റെ കരം പിടിക്കാൻ, ലക്ഷ്യത്തിലെത്തിക്കാൻ സ്വർഗത്തിൽ നിന്ന് നിന്നൊരു ഏണി ,
ക്രിസ്തുവെന്ന ഗോവണി ഭൂമിയിൽ ഉറപ്പിച്ചിട്ടുണ്ട്.

ജീവിതം എങ്ങുമെത്താതെ കെട്ടിയിടപ്പെടുമ്പോഴും ….
സ്വപ്നങ്ങളും അവയുടെ സാധ്യതകളും അകലെയാണെങ്കിലും….
എല്ലാ സ്വപ്നങ്ങളെയും സാക്ഷാത്കരിക്കാൻ കഴിവുള്ള ഒരു ദൈവം
ക്രിസ്തു എന്നഏണി വച്ചാൽ ചാരാവുന്ന അകലത്തിൽ നിൻ്റെ അടുത്തുണ്ടെന്ന തിരിച്ചറിവ്,
നിൻ്റെ ദുരിതയാത്രകളെ അനുഗ്രഹ പ്രദമാക്കും.

” സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. സ്വർഗം തുറക്കപ്പെടുന്നതും ദൈവദൂതൻമാർ കയറിപ്പോകുന്നതും മനുഷ്യപുത്രൻ്റെ മേൽ ഇറങ്ങി വരുന്നതും നിങ്ങൾ കാണും.”
(യോഹന്നാൻ 1 :51 )

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles