ദൈവപുത്രാ, നിന്റെ അമ്മയെ സ്തുതിക്കാന്‍ എന്നെ സഹായിക്കണമേ.

കത്തോലിക്കാസഭയില്‍ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിന്റെ വേദപാരംഗതന്‍ (Doctor of Assumption) എന്നറിയപ്പെടുന്ന വിശുദ്ധനാണ് ഏഴ് എട്ട് നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ദമാസ്‌കസിലെ വിശുദ്ധ യോഹന്നാന്‍ (C.676- 744) .പരിശുദ്ധ കന്യകാമറിയത്തെ സ്തുതിക്കുവാന്‍ നമുക്കു എന്തെങ്കിലും അപര്യാപ്ത തോന്നുന്നുവെങ്കില്‍ നമ്മളെ സഹായിക്കാന്‍ പരിശുദ്ധ മറിയത്തിന്റെ മകനോടു ആവശ്യപ്പെടണം എന്നാണ് വിശുദ്ധ യോഹന്നാന്‍ പറയുന്നത്.
ഓ പരിശുദ്ധ രാജ്ഞി, എന്താണ് ഞങ്ങള്‍ പറയേണ്ടത്? എന്തുവാക്കുകളാണ് ഞങ്ങള്‍ ഉപയോഗിക്കേണ്ടത്? പരിശുദ്ധവും മഹത്വമേറിയതുമായ അങ്ങയുടെ ശിരസ്സിനു എന്തു സ്തുതിയാണ് ഞങ്ങള്‍ ചൊരിയേണ്ടത്, നല്ല ദാനങ്ങളുടെയും സമ്പത്തിന്റെയും മാതാവേ, മനുഷ്യരാശിയുടെ അഭിമാനമേ, ‘എല്ലാ സൃഷ്ടികളും നിന്നിലൂടെ അനുഗ്രഹിക്കപ്പെട്ടപ്പോള്‍ നീ എല്ലാ സൃഷ്ടികളുടെയും മഹത്വമായി.

സകല സൃഷ്ടികള്‍ക്കു മുമ്പുള്ള ആദ്യജാതനും എന്നാല്‍ സൃഷ്ടിക്കപ്പെടാത്തവനുമായവന്‍ നിന്നില്‍ നിന്നു ജനിച്ചു. അദൃശ്യനായവനെ നീ മുഖാഭിമുഖം ദര്‍ശിച്ചു.
അവതരിച്ച ദൈവവചനമേ, മന്ദതതിലായ എന്റെ അധരങ്ങളെ തുറക്കുകയും ഞങ്ങളുടെ സംസാരത്തിന് നിന്റെ സമ്പന്നമായ അനുഗ്രഹം നല്‍കുകയും ചെയ്യണമേ.
മുക്കുവന്‍ന്മാരെ വാഗ്മികളും അജ്ഞരായവരെ അമാനുഷിക ജ്ഞാനമുള്ളവരുമാക്കിയ നിന്റെ ആത്മാവിനാല്‍ ഞങ്ങളെ ജ്വലിപ്പിക്കണമേ.

എങ്കില്‍ മാത്രമേ ഞങ്ങളുടെ ദുര്‍ബലമായ സ്വരങ്ങള്‍ക്ക് നിന്റെ പ്രിയപ്പെട്ട അമ്മയ്ക്കു സ്തുതികള്‍ പാടാനാവു. പുരാതന വംശത്തില്‍ നിന്നു ദൈവ പിതാവിന്റെ പ്രീതി വഴി തിരഞ്ഞെടുക്കപ്പെട്ടവളാണ് നീ
ദൈവപുത്രാ നീ പിതാവില്‍ നിന്നു നിത്യതയില്‍ ജനിച്ചു കാലത്തിന്റെ പൂര്‍ണ്ണതയില്‍ മറിയത്തിലൂടെ
ഞങ്ങളുടെ രക്ഷയും നീതിയും വീണ്ടടുപ്പും ജീവന്റെ ജീവനും വെളിച്ചത്തിന്റെ വെളിച്ചവുമായി നീ
ലോകത്തില്‍ അവതരിച്ചു.

പ്രാര്‍ത്ഥിക്കാം
മറിയമേ, നിന്റെ കൃപയുടെ മുന്‍നിഴലായ എന്റെ കര്‍ത്താവിന്റെ വാക്കുകളില്‍ ഞാന്‍ നിന്നെ സ്തുതിക്കട്ടെ. ‘പല സ്ത്രീകളും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്;
എന്നാല്‍, നീ അവരെയെല്ലാം അതിശയിക്കുന്നു.'(സുഭാ 31 : 29 )

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles