ജോസഫ് : സ്വര്‍ഗ്ഗീയ ശാന്തതയില്‍ ഉറങ്ങിയവന്‍

1818 ആസ്ട്രിയായിലെ ഓബന്‍ഡോര്‍ഫ് എന്ന ഗ്രാമത്തിലെ ജോസഫ് മോര്‍ എന്ന വൈദീകന്‍ രചിച്ച് ഫ്രാന്‍സീസ് ഗ്രൂബര്‍ സംഗീതം നല്‍കിയ സ്റ്റില്ലേ നാഹ്റ്റ് ഹൈലിഗേ നാഹ്റ്റ് ( Stille Nacht, heilige Nach) , ഇംഗ്ലിഷില്‍ Silent Night, Holy Night എന്ന ലോകചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ക്രിസ്മസ് ഗാനത്തില്‍ ഉണ്ണീശോ ഉറങ്ങുന്നതിനെ സ്വര്‍ഗ്ഗീയ ശാന്തതയില്‍ ( സമാധാനത്തില്‍) ഉറങ്ങുന്നതായാണ് (Sleep in Heavenly peace) അവതരിപ്പിക്കുന്നത്. ഇന്നേ ദിനം സ്വര്‍ഗ്ഗീയ ശാന്തതയില്‍ ഉറങ്ങിയ യൗസേപ്പിതാവാണ് നമ്മുടെ ചിന്താവിഷയം.

സ്വര്‍ഗ്ഗീയ സമാധാനത്തില്‍ ഉറങ്ങുന്നവര്‍ക്കേ ദൈവത്തിന്റെ അരുളപ്പാടുകളുടെ നേരെ കാതോര്‍ക്കാന്‍ സാധിക്കുകയുള്ളു. ഈ ഉറക്കം ആത്മീയമായി നമ്മെ ഉണര്‍വുള്ളവരാക്കുന്ന ഉറക്കമാണ്. മാനുഷികമായി ചിന്തിച്ചാല്‍ മനുഷ്യനെ ഉറക്കം കെടുത്തുന്ന പ്രതിസന്ധികളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നു യൗസേപ്പിതാവ്. ദൈവീക പദ്ധതികളിലുള്ള ഉറച്ച വിശ്വാസവും നീതിബോധവും സ്വര്‍ഗ്ഗീയ ശാന്തതയില്‍ ഉറങ്ങാന്‍ അവനു സഹായമായി.

മത്തായിയുടെ സുവിശേഷത്തില്‍ മൂന്നു തവണ സ്വര്‍ഗ്ഗീയ ശാന്തതയില്‍ ഉറങ്ങിയ യൗസേപ്പിതാവ് ദൈവീക അരുളപ്പാടുണ്ടായപ്പോള്‍ നിദ്രയില്‍ നിന്നുണര്‍ന്ന് ദൈവഹിതാനുസാരം പ്രവര്‍ത്തിക്കുന്നതായി കാണാം.
ഒന്നാമതായി മറിയത്തെ അപമാനിതയാക്കാന്‍ ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ എന്നു പറയുമ്പോള്‍
‘ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെപ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു. ‘(മത്തായി: 1 : 24)

രണ്ടാമതായി ഹേറോദോസിന്റെ ഭീഷണി ഭയന്ന് ദൈവീക അരുളപ്പാടുണ്ടായപ്പോള്‍
‘അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി;(മത്തായി 2 : 14)
മൂന്നാമതായി ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു തിരികെ പോകാന്‍ പറയുമ്പോള്‍
‘അവന്‍ എഴുന്നേറ്റ്, ശിശുവിനെയും അമ്മയെയുംകൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു പുറപ്പെട്ടു.’
(മത്തായി 2 : 21)

നീതിമാന്‍മാര്‍ക്കു മാത്രം അവകാശപ്പെട്ട ഭാഗ്യമാണ് സ്വര്‍ഗ്ഗീയ ശാന്തതയില്‍ ഉറങ്ങുക എന്നത്. അവര്‍ ഹൃദയത്തില്‍ കളങ്കമില്ലാത്തവരും സ്വര്‍ഗ്ഗീയ ശാന്തത ജീവിതത്തില്‍ അനുഭവിക്കുന്നവരുമായിരിക്കും.
ഹൃദയ പരിശുദ്ധിയോടും നിര്‍മ്മലതയോടും ജീവിച്ച് സ്വര്‍ഗ്ഗീയ ശാന്തതയില്‍ ഉറങ്ങാന്‍ യൗസേപ്പിതാവില്‍ നിന്നു നമുക്കു പഠിക്കാം.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcsb ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles