തിടുക്കത്തില്‍ ഒരമ്മ…

ആദിവസങ്ങളില്‍, മറിയംയൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍യാത്രപുറപ്പെട്ടു.
(ലൂക്കാ 1 : 39)

കടിഞ്ഞൂൽ ഗർഭം പേറിയിരിക്കുന്ന
ഒരു സ്ത്രീയുടെ അരിഷ്ടതകളെല്ലാം മറച്ചു വച്ച് ,തൻ്റെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞിനേക്കാൾ ഉപരിയായി
വൃദ്ധയായ എലിസബത്തിൻ്റെ ഗർഭകാലം തികയുവോളം അവളെ ശുശ്രൂഷിക്കാൻ മറിയം തിടുക്കം കാട്ടി.
(ലൂക്കാ 1:56)

അവൾ സാഹോദര്യത്തിന് വില നൽകിയതുകൊണ്ടാണ് യൂദയായുടെ
മലയിടുക്കിലൂടെ മരം കോച്ചുന്ന തണുപ്പത്ത്
തിടുക്കത്തിൽ യാത്ര പുറപ്പെട്ടത്.

ചിന്നഭിന്നമായിക്കിടക്കുന്ന കുടുംബ ബന്ധങ്ങളെ തുന്നിപ്പിടിപ്പിച്ച്
അവയെ ഊഷ്മളവും സ്നേഹോമയവും
ആക്കിത്തീർക്കാൻ കുടുംബിനികൾക്ക്
ഒരു പ്രത്യേക കഴിവുണ്ട്.

മനഃസാക്ഷിയുടെ ഉള്ളറകളിൽ വെറുതെ ഒന്നു പരതി നോക്കിയാൽ
പല സന്ദർഭങ്ങളിലായി നാം
നോവിച്ചു വിട്ടവർ……,
വേദനിപ്പിച്ചവർ….,
അപമാനപ്പെടുത്തിയവർ……,
ദുർമുഖം കാട്ടി വീട്ടിൽ നിന്നും അകറ്റിയവർ…,
അങ്ങനെയുള്ളവരെ ‘ നെല്ലും നീരും’ വച്ച്
സ്വീകരിക്കുവാനുള്ള പ്രചോദനമാണ്
മറിയം തരുന്നത്.

സഹോദരങ്ങളാൽ മുറിവേറ്റ നിനക്കും
അവൾ ആശ്വാസത്തിൻ്റെ മരുപ്പച്ചയാകും.

എലിസബത്തിനെ സന്ദർശിക്കാൻ മാത്രമല്ല;
എന്നെയും നിന്നെയും സന്ദർശിക്കാനും
ആശ്വസിപ്പിക്കാനും അവൾ തിടുക്കം
കാട്ടുന്നുണ്ട് എന്ന് തിരിച്ചറിയുക……..

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles