ശുദ്ധീകരണാത്മക്കള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന – 28-ാം ദിവസം
“നിന്റെ പ്രവൃത്തികള്‍ക്കു കര്‍ത്താവ് പ്രതിഫലം നല്‍കും. നീ അഭയം പ്രാപിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും” (റൂത്ത് 2:12).
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം
“നമ്മുടെ പ്രാർത്ഥനകളിലൂടെയും പരിഹാരപ്രവർത്തികളിലൂടെയും ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്ക് ലഭിക്കുന്ന നന്മകള് അനന്തമാണെന്ന് അവർക്ക് നന്നായിട്ടറിയാം. അതുകൊണ്ട് സ്വർഗ്ഗത്തിലേക്ക് പ്രവേശിച്ചു കഴിയുമ്പോൾ വിശ്വസ്തരായ അവര്‍ നമ്മളോടുള്ള നന്ദി പ്രകാശിപ്പിക്കുക തന്നെ ചെയ്യും. അങ്ങനെ നമ്മളെ കരുതലോടെ കൊണ്ട് നടക്കുവാനും നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കുന്നതിനുമായി സ്വര്‍ഗ്ഗത്തിൽ നമുക്ക് അനേകം മാധ്യസ്ഥരെ ലഭിക്കുന്നതായിരിക്കും.”
(വിശുദ്ധ ഓസ്റ്റിന്റെ മദര്‍ മേരി, ഹെല്‍പ്പേഴ്സ് ഓഫ് ദി ഹോളി സോള്‍സ്, ഗ്രന്ഥകാരി).
പ്രാര്‍ത്ഥന
നിത്യ പിതാവേ, അവിടുത്തെ പ്രിയ പുത്രനും ഞങ്ങളുടെ ഏക കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും, ലോകംമുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും, തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കുവേണ്ടിയും, ഞങ്ങളുടെ കുടുംബത്തില്‍നിന്ന് മരിച്ചുപോയ തലമുറകളിലുള്ളവര്‍ക്കുവേണ്ടിയും ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു.
1 സ്വര്. 1 നന്മനിറഞ്ഞ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.