സമാധാനത്തില്‍ വിശ്രമിക്കുക…

നമ്മൾ ആയിരിക്കുന്ന ജീവിതത്തിനും
എത്തിച്ചേരേണ്ട നിത്യജീവിതത്തിനും ഇടയിലുള്ള നമ്മൾ കടന്നു പോകേണ്ട ഒരു അവസ്ഥയാണ് മരണം.
മരണം ശാന്തമായ ഒരു ഉറക്കമാണ്.
നിത്യതയിൽ ചെന്നു കണ്ണു തുറക്കാനുള്ള ശാന്തമായ ഉറക്കം.

മൃതശരീരങ്ങൾക്കുമേൽ ആദരസൂചകമായി വയ്ക്കുന്ന റീത്ത് വൃത്താകൃതിയാണ്.
മറ്റൊരു ആകൃതിയും സാധാരണ ഗതിയിൽ റീത്തിന് ഉണ്ടാവാറില്ല.
വൃത്തത്തിന് ആദിയും അന്തവുമില്ല.
ആദിയും അന്തവുമില്ലാതെ നിത്യതയോളം നീണ്ടു നിൽക്കുന്ന മനുഷ്യജീവിതം മരണം വഴി നിത്യതയിലേക്കുള്ള പ്രവേശനത്തിനു മുമ്പുള്ള ഒരു ശാന്തമായ ഉറക്കത്തിലാഴുന്നു.

“Rest in Peace ”
സമാധാനത്തിൽ വിശ്രമിക്കുക.

വൃത്താകൃതിയിലുള്ള റീത്ത് ഓർമ്മിപ്പിക്കുന്നതും ആശംസിക്കുന്നതും മനുഷ്യൻ്റെ നിത്യതയെയും അതിനു മുമ്പുള്ള മരണമാകുന്ന ശാന്തമായ ഉറക്കത്തെയും ആണ്.
സെമിത്തേരി അനുഭവം മനുഷ്യന് ഒഴിവാക്കാൻ പറ്റാത്തത് അതുകൊണ്ട് തന്നെയാണ്.

സെമിത്തേരി ഒത്തിരിയേറെ പേരുടെ കണ്ണീരു വീണ് കുതിർന്ന ഇടമാണ്.
മാതാപിതാക്കളുടെ …., മക്കളുടെ ….,
സഹോദരങ്ങളുടെ …., സ്നേഹിതരുടെ…., സഹപ്രവർത്തകരുടെ……
അങ്ങനെ ഒത്തിരിയേറെ പേരുടെ കണ്ണീരു വീണ കുതിർന്ന മണ്ണിലാണ് നാളെ ഞാനും നീയും അഴുകിച്ചേരേണ്ടത്.

മനുഷ്യർ തങ്ങളുടെ ജീവിതയാത്രയിൽ എവിടെയായിരുന്നാലും ,
തിരികെയെത്താൻ കൊതിക്കുന്ന ….
തിരികെ വിളിക്കുന്ന ഇടമാണ് വീട്.
നമ്മൾ ലോകത്തിൽ ജീവിച്ചതിലും ഏറെക്കാലം ശാന്തമായി ഉറങ്ങി വിശ്രമിക്കണ്ട സെമിത്തേരി നമ്മിൽ ഗ്രഹാതുരത്വം ഉണർത്തണം.

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles