ബലിപീഠത്തിനു മുന്നില്‍ നില്‍ക്കുമ്പോഴെല്ലാം എന്നെയും ഓര്‍ക്കണമേ…

അമർത്യതയുടെ ദിവ്യ ഔഷധമാണ് വിശുദ്ധ കുർബാന.
മരണത്തെക്കുറിച്ചും നിത്യതയെക്കുറിച്ചും ശുദ്ധീകരണാത്മാക്കളെക്കുറിച്ചും ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഈ നാളുകളിൽ നാമോരോരുത്തരും ബലിയർപ്പണത്തിനായി ദേവാലയത്തിൽ എത്രത്തോളം ഭയഭക്തി ബഹുമാനത്തോടെ നില്ക്കണം എന്നുകൂടി ചിന്തിക്കുന്നത് ഉചിതമാണ്.

ഓരോ ദേവാലയത്തിലും വിശുദ്ധ കുർബാന അർപ്പിക്കപ്പെടുമ്പോൾ അവിടെ ദൈവപുത്രനായ യേശുവിൻ്റെ ജനനവും ജീവിതവും മരണവും ഉത്ഥാനവും അനുസ്മരിക്കുകയാണ് ചെയ്യുന്നത്.
ഈ സമയം ദേവാലയത്തിനുള്ളിൽ ഇടതും വലതുമായി സ്ത്രീ പുരുഷന്മാർ അൾത്താരയിലെ സക്രാരിയിലേക്കും ബലിപീഠത്തിലേക്കും നോക്കി ഭയഭക്തിപൂർവം നിൽക്കുന്നു. അൾത്താരക്കു ചുറ്റും കാൽവരിയിലെ കുരിശിൻ ചുവട്ടിൽ എന്നപോലെ പരിശുദ്ധ അമ്മയുടെയും സകല മാലാഖമാരുടെയും വിശുദ്ധരുടെയും അദൃശ്യമായ സജീവ സാന്നിധ്യം ഉണ്ടായിരിക്കും.

ദൈവജനമാകുന്ന ഓരോ വ്യക്തിയുടെയും തൊട്ടരികിൽ ആ വ്യക്തിയുടെ കാവൽ മാലാഖയും പേരിനു കാരണഭൂതരായ വിശുദ്ധൻ/ വിശുദ്ധ ഉണ്ടായിരിക്കും.
ഇങ്ങനെ സ്വർഗവാസികളും ഭൂവാസികളും അൾത്താരയിലേക്കു നോക്കി ഭയഭക്തിയോടെ നിൽക്കുമ്പോൾ ദേവാലയത്തിൻ്റെ മധ്യഭാഗത്തായി ശുദ്ധീകരണാത്മാക്കളുടെ അദൃശ്യ സാന്നിധ്യം ഉണ്ടായിരിക്കും.

എന്നാൽ… അവർ അൾത്താരയിലേക്കു തിരിയാതെ ദൈവജനത്തിനഭിമുഖമായി കരഞ്ഞുകൊണ്ട് നിൽക്കുന്നു.
കാരണം അവർക്ക് ബലിയർപ്പിക്കാനോ പ്രാർത്ഥിക്കാനോ കഴിയില്ല.
തന്മൂലം ഭൂവാസികളായ നമ്മുടെ നേരെ തിരിഞ്ഞു അവർക്കു വേണ്ടി പ്രാർത്ഥിക്കാൻ കരഞ്ഞു യാചിക്കുകയാണ് ചെയ്യുന്നത്.
എല്ലാ വിശുദ്ധ ബലിയിലും ഓരോ ശുദ്ധീകരണാത്മാവും നിന്നോടു യാചിക്കുന്നു.

” ബലിപീഠത്തിനു മുമ്പിൽ നിൽക്കുമ്പോഴെല്ലാം എന്നെയും ഓർക്കണമെ ….”

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles