ഇന്നത്തെ വിശുദ്ധര്‍: വി. പോള്‍ മിക്കിയും 25 സുഹൃത്തുക്കളും
ഫെബ്രുവരി 6
പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ജപ്പാനിലെ നാഗസാക്കിയില്‍ വച്ച് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധരാണ് പോള്‍ മിക്കിയും 25 സുഹൃത്തുക്കളും. നാഗസാക്കിയിലെ വിശുദ്ധ പര്‍വതം എന്നറിയപ്പെടുന്ന ഒരു കുന്നില്‍ വച്ച് ഈ 26 പേര്‍ കുരിശില്‍ തറയ്ക്കപ്പെടുകയായിരുന്നു. ജപ്പാന്‍കാരനായ പോള്‍ മിക്കി ഈശോസഭക്കാരനായിരുന്നു. തന്നെ വധശിക്ഷയ്ക്കു വിധിച്ചവരോടും സധൈര്യം സുവിശേഷം പ്രസംഗിച്ച ധീരനാണ് പോള്‍ മിക്കി. എന്റെ രക്തം നിങ്ങളുടെ മേല്‍ ഫലദായകമായ വര്‍ഷമായി പെയ്യും എന്നായിരുന്നു പോള്‍ മിക്കി എന്ന ജപ്പാന്‍ കണ്ട ഏറ്റവും വലിയ രക്തസാക്ഷിയുടെ അന്ത്യ മൊഴികള്‍. 1862 ല്‍ ഇവര്‍ വിശുദ്ധ പദത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.
വി. പോള്‍ മിക്കി, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.