വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ നിയമപരമാക്കുന്നതിനെതിരെ ഇംഗ്ലണ്ടിലെ മെത്രാന്മാര്‍

“Assisted Dying Bill” എന്ന പേരിൽ അവതരിപ്പിച്ച നിയമത്തിനെതിരായിട്ടാണ് ഇംഗ്ലണ്ടിലെ മെത്രാന്മാര്‍ പ്രതികരിച്ചത്.

ഇംഗ്ലണ്ടിലെ നിയമനിർമ്മാണ സഭയിൽ “Assisted Dying Bill” എന്ന പേരിൽ അവതരിപ്പിച്ച നിയമത്തിന്‍റെ രണ്ടാമത്തെ വായന നടന്ന സാഹചര്യത്തിൽ ജീവന്‍റെ പവിത്രതയ്ക്കും ഗുണമേന്മയുള്ള സാന്ത്വന ചികിൽസയ്ക്കായി നിക്ഷേപിക്കാനും  മെത്രാൻ സമിതി ആവശ്യപ്പെട്ടു. മോള്ളി ക്രിസ്റ്റീൻ മീച്ചെറാണ് ഈ ബിൽ അവതരിപ്പിച്ചത്. അംഗീകരിക്കപ്പെട്ടാൽ മാരകമായ അസുഖം ബാധിച്ച ആറ് മാസത്തിലധികം ജീവിക്കാൻ സാധ്യതയില്ലാത്ത പ്രായപൂർത്തിയായവർക്ക് രണ്ടു ഡോക്ടർമാരുടേയും ഒരു ഹൈക്കോടതി ജഡ്ജിയുടേയും അനുമതിയോടെ ആത്മഹത്യ ചെയ്യാൻ കഴിയും. കാലങ്ങളായി ഇത്തരം ഒരു പദ്ധതിക്കെതിരെ മെത്രാൻ സമിതി പോരാടി വരുന്നു. ജീവന്‍റെ കാര്യങ്ങളുമായി ബന്ധപ്പെട്ട സമിതിയുടെ ഉത്തരവാദിത്വം വഹിക്കുന്ന മോൺ. ജോൺ ഷെറിംഗ്ടൺ ഒപ്പുവച്ച ഒരു പുതിയ പ്രസ്താവനയിൽ ഈ നിയമ നിർമ്മാണത്തിനെതിരെ ശബ്ദമുയർത്തുന്നവരെ പ്രശംസിച്ചു കൊണ്ടും സുരക്ഷാ കാരണം പറഞ്ഞും, ബലഹീനരുടേയും അംഗവൈകല്യമുള്ളവരുടെയും സംരക്ഷണമെന്നുപറഞ്ഞും ദയ എന്ന പദത്തെ ദുർവ്യാഖ്യാനം ചെയ്ത് യഥാർത്ഥത്തിൽ മരണം ഉറപ്പാക്കുന്നതുമാണ് ഈ നീക്കം എന്ന് മുന്നറിയിപ്പു നൽകുന്നു.

ആത്മഹത്യയെ അല്ല ജീവനെ സഹായിക്കുക

നിയമനിർമ്മാണം നടക്കാതിരിക്കാൻ പ്രാർത്ഥന കൊണ്ട് സഹായിക്കുന്നവർക്ക് നന്ദി പറഞ്ഞ മോൺസിഞ്ഞോർ ഈ നിയമനിർമ്മാണം തങ്ങളുടെ നിരീക്ഷണത്തിലാണെന്നും വരുന്ന മാസങ്ങളിൽ അതിനെതിരെ പ്രവർത്തിക്കാനുള്ള മെത്രാൻ സമിതിയുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു. “ഒരാളുടെ ജീവൻ എടുക്കാൻ അയാൾ ആവശ്യപ്പെട്ടാൽ പോലും, കത്തോലിക്കാ സഭ സഹായിക്കുകയില്ലെന്നത് വ്യക്തമാണ് എന്ന് അദ്ദേഹം വിശദീകരിച്ചു. കാരണം, എല്ലാ ജീവനും ഗർഭധാരണം മുതൽ അതിന്‍റെ സ്വാഭാവിക അന്ത്യം വരെ പവിത്രമാണ്. ആത്മഹത്യയെ അല്ല ജീവനെയാണ് സഹായിക്കേണ്ടതെന്നും അതിനായി സാന്ത്വന ചികിൽസയിൽ കൂടുതൽ നിക്ഷേപം നടത്തി ഗുണമേന്മയുള്ള പരിചരണം ലഭ്യമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ഏറ്റവും ബലഹീനരായവരെ ഉപദ്രവിക്കരുത്

കഴിഞ്ഞ ഒക്ടോബർ 19ന്  വെസ്റ്റ് മിൻസ്റ്റർ കത്തോലിക്കാ ആർച്ച് ബിഷപ്പ് കർദിനാൾ വിൻസന്‍റ് നിക്കോൾസും കാൻഡർബറി ആംഗ്ലിക്കൻ ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയും, യഹൂദ റബ്ബിമാരുടെ തലവൻ എഫ്രെം മർവിസും സംയുക്തമായി പ്രസിദ്ധീകരിച്ച കത്തിൽ ഈ നിയമ നിർമ്മാണത്തിനെതിരെ തങ്ങളുടെ ആഴമാർന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു.”ദുർബ്ബലരായവരെ കൂടുതൽ ദുർബ്ബലരാക്കുന്ന രാഷ്ട്രീയ, പ്രവർത്തന നയങ്ങൾ പൊതുനന്മയെ അല്ല  സേവിക്കുന്നതെന്ന് കത്തിൽ അവർ  ആരോപിച്ചു. അതിനാൽ സമൂഹത്തിലെ ഏറ്റം ദുർബ്ബലരായവരുടെ പരിചരണത്തിലും മാനവീകതയോടുള്ള പൊതുവായ പ്രതിബദ്ധതയിലും എല്ലാ മത വിശ്വാസികളോടും ഒരുമിക്കാനും ആഹ്വാനം നടത്തി. പിന്തുണയ്ക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമായ ദൈവത്തിന്‍റെ അമൂല്യ ദാനമാണ് ഓരോ മനുഷ്യ ജീവനും എന്ന് നമ്മൾ പ്രഖ്യാപിക്കുന്ന വിശ്വാസം നമ്മോടു ആവർത്തിക്കുന്നു എന്നും കത്തിൽ ആവർത്തിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles