പരിശുദ്ധ അമ്മയിലൂടെ യേശുവിലേക്ക്: ഫ്രാൻസിസ് പാപ്പാ
ജപമാല പ്രാർത്ഥനയുടെ സഹായത്താൽ, പരിശുദ്ധ അമ്മയാൽ ക്രിസ്തുവിലേക്ക് നയിക്കപ്പെടാൻ എല്ലാവരെയും ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ.
ജപമാലയുടെ തിരുനാൾ ദിനമായ ഒക്ടോബർ ഏഴാംതീയതി, ജപമാലയുടെ കന്യക എന്ന ഹാഷ്‌ടാഗോടുകൂടി ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ, ജപമാലപ്രാർത്ഥന അർപ്പിക്കാനും തങ്ങളെത്തന്നെ പരിശുദ്ധ അമ്മ വഴി അവളുടെ മകനായ ക്രിസ്തുവിലേക്ക് നയിക്കപ്പെടാൻ വിട്ടുകൊടുക്കുവാനും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു.
1208 -ൽ വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഈ തിരുനാളിന്റെ ആരംഭമായി കണക്കാക്കുന്നത്. എന്നാൽ 1971 ഒക്ടോബർ 7-ന് തുർക്കി ആസ്ഥാനമായുണ്ടായിരുന്ന ഓട്ടോമാൻ സാമ്രാജ്യം അന്നത്തെ സഭാധികാരത്തിന് കീഴിലുണ്ടായിരുന്ന പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതിനായി ശ്രമിച്ചപ്പോൾ, ജപമാലയർപ്പണത്തിന്റെ ബലത്തിൽ ലേപാന്തോയിൽ വച്ച് സഭ നാവികയുദ്ധത്തിൽ വിജയിച്ചതിന്റെ ഓർമ്മയ്ക്കായി അഞ്ചാം പീയൂസ് പാപ്പായാണ് “വിജയത്തിന്റെ മാതാവ്” എന്ന പേരിൽ ഔദ്യോഗികമായി ജപമാലരാജ്ഞിയുടെ ഈ തിരുന്നാൾ സ്ഥാപിച്ചത്. എന്നാൽ പിന്നീട് ഗ്രിഗറി പതിമൂന്നാമൻ പാപ്പാ 1573-ൽ ഈ തിരുനാളിനെ “ജപമാലരാജ്ഞിയുടെ തിരുനാൾ” ആക്കി മാറ്റുകയും, ഒക്ടോബർ മാസത്തിലെ ആദ്യഞായറാഴ്ചയിലേക്ക് ഇതിന്റെ ആഘോഷം മാറ്റി സ്ഥാപിക്കുകയും ചെയ്തു. പിന്നീട് 1913-ൽ പത്താം പിയൂസ് പാപ്പായാണ്, ഈ തിരുന്നാളിനെ വീണ്ടും ഒക്ടോബർ 7-ലേക്ക് തിരികെ മാറ്റിയത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.