ജപമണികളിലൂടെ അമ്മ മറിയത്തോടൊപ്പം (Day 8)

വരാനിരിക്കുന്ന രക്ഷകനെ
കാണാൻ കണ്ണും നട്ടിരിക്കുന്ന
ശെമയോനും അന്നയും!
ഇരു പ്രവാചകരുടെയും കാത്തിരിപ്പിൻ്റെ സാഫല്യം……
ഉപവാസത്തിലും പ്രാർത്ഥനയിലും
ചെലവിട്ട അനേക വർഷങ്ങൾ….!

വിശ്വാസത്തിലും പ്രത്യാശയിലും ….
സ്ഥിരതയും ദൃഢതയും കാത്തു സൂക്ഷിച്ചതിൻ്റെ പ്രതി സമ്മാനം……..

അസാധാരണത്വങ്ങളൊന്നുമില്ലാതിരുന്നിട്ടും,
പരിവേഷമണിയാത്ത പൈതലായിരുന്നിട്ടും
ലോക രക്ഷകനെന്ന തിരിച്ചറിവ് …,
രക്ഷക ദർശനം.

സമർപ്പിത കന്യകയ്ക്ക് ‘വ്യാകുലവാൾ’….
മകനെ സമർപ്പിച്ചവൾക്ക് ‘ പ്രവചനവാൾ ‘….
മുപ്പത്തിമൂന്നു വർഷം മകനൊപ്പം……
നിഴലായി, എല്ലാം ഹൃദയത്തിൽ
സംഗ്രഹിച്ചൊതുക്കിയും…….,
ധ്യാനിച്ച് സാംശീകരിച്ചും……
സഹരക്ഷകയായി മറിയം.

സ്നേഹത്തിൻ്റെ പുതിയ തത്വശാസ്ത്രം
നമുക്കു മുമ്പിൽ വിളമ്പി ……,
പ്രതിസ്നേഹമാശിക്കാതെ ……..,
ജീവിതം ഒരു നിറബലിയായി സമർപ്പിച്ച്….,
തൻ്റെ പുത്രനെ സ്നേഹിച്ച അതേ തീവ്രതയോടെ എന്നെയുംനിന്നെയും സ്നേഹിച്ച്….,
അമ്മ മറിയം ഇന്നും മനുഷ്യരക്ഷക്കു വേണ്ടി
‘വ്യാകുല വാൾ’ ഹൃദയത്തിൽ സംവഹിക്കുന്നു.

എല്ലാവരും ഉറങ്ങുന്ന രാത്രിയിൽ
ഉണർന്ന്
ഒറ്റയ്ക്കിരുന്ന് തേങ്ങുന്ന
അമ്മമാരുടെ മിഴിനീർ ദൈവം ശേഖരിച്ച് വയ്ക്കുന്നു.
കാരണം എല്ലാം കവർച്ച ചെയ്യപ്പെടുന്ന കാലത്തിന് ഇനിയും കൈമോശം വരാത്ത നന്മയുടെ അവസാനശേഷിപ്പാണത്.

ഹൃദയം പിളരുന്ന അമ്മയുടെ കണ്ണീർ പ്രാർത്ഥനകൾ മക്കളുടെ വഴികളിൽ
അനുഗ്രഹമായി മാറും.
ആദി മാതാവ് ഹവ്വായിൽ
നിന്നതാരംഭിക്കുന്നു.

കാൽവരി യാത്രയിൽ
ഓർശ്ലേം അമ്മമാർക്ക് ക്രിസ്തു
കൈമാറിയ ഒടുവിലത്തെ ആശംസയും മറ്റൊന്നുമായിരുന്നില്ല.
“നിങ്ങൾ കരയുക; നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതികരയുക.”

പരിശുദ്ധ അമ്മയെപ്പോലെ
എല്ലാ അമ്മമാരുടെയും
പവിത്ര നിയോഗമാണത്.
മക്കൾക്കു വേണ്ടി ഹൃദയത്തിൽ വ്യാകുലതയുടെ വാൾ സൂക്ഷിക്കുന്നവരാകുക.

കടലോളം കണ്ണീരോടെ കർത്തൃ സന്നിധിയിൽ കരം ഉയർത്താൻ ഒരമ്മയുണ്ടാവുക എന്നതാണ്
മക്കളുടെ ഏറ്റവും വലിയ ഭാഗ്യം

~ Jincy Santhosh ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles