ജോസഫ് ഹൃദയകാഠിന്യമില്ലാത്തവന്‍

ലത്തീന്‍ ആരാധനക്രമത്തിലെ ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായറാഴ്ചയില്‍ വചന വിചിന്തനം മര്‍ക്കോസിന്റെ സുവിശേഷം പത്താം അധ്യായം രണ്ടു മുതല്‍ 16 വരെയുള്ള വാക്യങ്ങളായിരുന്നു. വിവാഹ മോചനത്തെ സംബന്ധിച്ചുള്ള പ്രബോധനമായിരുന്നു ആദ്യത്തേത് .
ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ? എന്നു
ഫരിസേയര്‍ ചോദിക്കുമ്പോള്‍ അതിനുള്ള മറുപടിയായി മോശ എന്താണു നിങ്ങളോടു കല്‍പിച്ചത്? എന്ന് ഈശോ മറു ചോദ്യം ഉന്നയിക്കുന്നു.
ഉപേക്ഷാപത്രം കൊടുത്ത് അവളെ ഉപേക്ഷിക്കാന്‍ മോശ അനുവദിച്ചിട്ടുണ്ട് എന്ന് ഫരിസേയര്‍ വാദഗതി ഉയിര്‍ത്തുമ്പോള്‍,
നിങ്ങളുടെ ഹൃദയകാഠിന്യംകൊണ്ടാണ് മോശ ഈ നിയമം നിങ്ങള്‍ക്കുവേണ്ടി എഴുതിയത് എന്ന് ഈശോ വസ്തുനിഷ്ഠമായി പ്രഖ്യാപിക്കുന്നു.
ഈശോയുടെ മനുഷ്യവതാര രഹസ്യത്തിന്റെ ആരംഭത്തില്‍ മറിയത്തെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി യൗസേപ്പിതാവിനു വേണമെങ്കില്‍ മോശയുടെ നിയമനുസരിച്ച് മറിയത്തിന് ഉപേക്ഷാപത്രം കൊടുത്ത് ഉപേക്ഷിക്കാന്‍ യൗസേപ്പിതാവിനു നൈയ്യാമികമായി കഴിഞ്ഞേനേ. അതിനു യൗസേപ്പിതാവു തയ്യാറാകാതിരുന്നത് അവന്‍ നിതിമാനും ദൈവവാഗ്ദാനങ്ങളില്‍ വിശ്വസ്തനും സര്‍വ്വോപരി ഹൃദയകാഠിന്യമില്ലാത്തവന്‍ ആയിരുന്നതിനാലും ആയിരുന്നു.
കുടുംബ ബന്ധങ്ങള്‍ പരിശുദ്ധമായി നിലനില്‍ക്കാന്‍ ഹൃദയ ഹൃദയകാഠിന്യം എടുത്തു മാറ്റിയാല്‍ മതിയാവും എന്ന് യൗസേപ്പിതാവു നമ്മെ പഠിപ്പിക്കുന്നു.

~ ഫാ. ജയ്‌സണ്‍ കുന്നേല്‍ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles