വാർദ്ധക്യം ഒരു അനുഗ്രഹം: ഫ്രാൻസിസ് പാപ്പാ

വാർദ്ധക്യം ഒരു രോഗമല്ല, ദൈവം നൽകുന്ന സവിശേഷമായ ഒരു സമയമാണെന്ന് ഫ്രാൻസിസ് പാപ്പാ.

വടക്കൻ ഇറ്റലിയിലെ ലൊംബാർദിയ പ്രദേശത്തെ വിവിധ രൂപതകളിൽനിന്നുള്ള വയോധികരും രോഗികളുമായ വൈദികർക്കയച്ച സന്ദേശത്തിൽ, പ്രായത്തെ ഒരു അനുഗ്രഹമായി കാണാൻ പാപ്പാ ഉദ്‌ബോധിപ്പിച്ചു. തങ്ങളുടെ മെത്രാന്മാരോടൊപ്പം ഒരു ദിവസം പങ്കിടാൻ കരവാജിയോ എന്ന നഗരത്തിൽ ഒരുമിച്ചുചേർന്ന വൈദികരോട്, വിശുദ്ധഗ്രന്ഥത്തിലെ ശിമയോന്റെയും അന്നയുടെയും ഉദാഹരണങ്ങൾ ഉദ്ധരിച്ചുകൊണ്ട്, പ്രായാധിക്യത്തിലായിരുന്ന അവസരത്തിലാണ് അവരുടെ ജീവിതത്തിലേക്ക് ക്രിസ്തുവെന്ന സുവിശേഷം പൂർണ്ണമായി എത്തുന്നതെന്നും, അപ്പോഴാണ് യേശുവിനെ കൈകളിലെടുത്ത് ആർദ്രതയുടെ വിപ്ലവം എല്ലാവരോടും പ്രഖ്യാപിക്കാൻ അവർക്ക് സാധിക്കുന്നതെന്നും പാപ്പാ എഴുതി.

നിങ്ങളിൽ രോഗികളായവരും ഒരു പ്രത്യേക അനുഗ്രഹമാണ് ജീവിക്കുന്നതെന്ന് എഴുതിയ പാപ്പാ, അവർ ക്രിസ്തുവിനെപ്പോലെ സഹിക്കുകയും, അവനെപ്പോലെ കുരിശുവഹിക്കുകയുമാണ് ചെയ്യുന്നതെന്ന് ഓർമിപ്പിച്ചു.

രോഗികളായ നിങ്ങളുടെ പരിചരണം ഏറ്റെടുത്തിരിക്കുന്നത്, നിങ്ങളുടെ രൂപതകളും, ഇടവകകളും, യൂണിതാൽസി എന്ന പ്രസ്ഥാനവും ചേർന്ന ഒരു സമൂഹമാണെന്നും, ഈ സമൂഹം ക്രിസ്തുവിൽ നന്നായി വേരൂന്നിയതാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

നിങ്ങൾ സഹായ സ്വീകർത്താക്കൾ മാത്രമല്ല, മറിച്ച് നിങ്ങളുടെ സമൂഹങ്ങളിലെ സജീവമായി നിൽക്കുന്ന നേതൃനിരയാണ് എന്ന് പറഞ്ഞ പാപ്പാ, അതിന് കാരണം, സമൂഹമെന്ന യാഥാർത്ഥ്യത്തിന്റെ യഥാർത്ഥ വേരുകൾ ജീവിതാനുഭവങ്ങളുടെ ഓർമ്മകൾ നിറഞ്ഞ നിങ്ങളുടെ സ്വപ്നങ്ങളാണെന്നും, അതുകൊണ്ടു തന്നെ നിങ്ങൾ യുവജനങ്ങൾക്ക് പ്രധാനപ്പെട്ടവരാണെന്നും എഴുതി. നിങ്ങളിൽനിന്നാണ് ക്രൈസ്തവജീവിതത്തിലും പൗരോഹിത്യസേവനത്തിലും പൂവിടുവാനാവശ്യമായ ജീവജലം വരുന്നതെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ, വയോധികനു, അല്പം രോഗിയുമായ തനിക്കുവേണ്ടി പ്രാർത്ഥിക്കാനും ലൊംബാർദിയയിലെ വൈദികരോട് ആവശ്യപ്പെട്ടു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles