” ദൈവത്തിന്റെ ശക്തിയാണ് കാരുണ്യം”ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: കരുണയിലേക്ക് ഹൃദയം തുറക്കാന്‍ ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ക്ഷണിച്ചു. നിസംഗതയോടെ മനുഷ്യരുടെ നേര്‍ക്ക് ഹൃദയം കൊട്ടിയടയ്ക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പാ അഭ്യര്‍ത്ഥിച്ചു.

നായീനിലെ വിധവയെ പരാമര്‍ശിക്കുന്ന സുവിശേഷ ഭാഗം വിശദീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു, പരിശുദ്ധ പിതാവ്. വിധവ മരണമടഞ്ഞ തന്റെ മകന്റെ ശവമഞ്ചത്തെ കല്ലറയിലേക്ക് അനുധാവനം ചെയ്യവേയാണ് യേശു അവളെ കണ്ടുമുട്ടിയത്. യേശുവില്‍ കാരുണ്യം വഴിഞ്ഞു. കാരുണ്യം അവിടുത്തെ ചലിപ്പിച്ചു എന്നാണ് സുവിശേഷകന്‍ പറയുന്നതെന്ന് പാപ്പാ വിശദീകരിച്ചു.

കാരുണ്യത്തിന്റെ ലെന്‍സിലൂടെ നോക്കി യേശു ആ സ്ത്രീയുടെ സത്യാവസ്ഥ മനസ്സിലാക്കി. യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കാരുണ്യം നമ്മെ സഹായിക്കുന്നു. കാരുണ്യം ഹൃദയത്തിന്റെ ലെന്‍സ് പോലെയാണ്. യാഥാര്‍ത്ഥ്യം സ്വീകരിക്കാനും അതിന്റെ മാനങ്ങള്‍ മനസ്സിലാക്കാനും കരുണ സഹായിക്കുന്നു. യേശു പലപ്പോഴും കരുണയാല്‍ ചലിക്കപ്പെടുന്നത് സുവിശേഷത്തില്‍ ഉടനീളം നാം കാണുന്നു. കാരുണ്യം ദൈവത്തിന്റെ ഭാഷയാണ്, ഫ്രാന്‍സിസ് പാപ്പാ വിശദമാക്കി.

യേശുവിന്റെ വരവിന് മുമ്പും കാരുണ്യം നാം ബൈബിളില്‍ കാണുന്നു എന്ന കാര്യം പാപ്പാ ഓര്‍മിപ്പിച്ചു. ഞാന്‍ എന്റെ ജനത്തിന്റെ ക്ലേശങ്ങള്‍ കണ്ടിരിക്കുന്നു എന്ന് ദൈവം മോശയോട് പറയുന്നു. ദൈവകാരുണ്യം കൊണ്ടാണ് അവിടുന്ന് ഇസ്രായേല്‍ ജനത്തെ രക്ഷിക്കാന്‍ മോശയെ അയക്കുന്നത്.

നമ്മുടെ ദൈവം കരുണയുടെ ദൈവമാണ്, കരുണ ദൈവത്തിന്റെ ബലഹീനതയാണ് എന്ന് വേണമെങ്കില്‍ നമുക്ക് പറയാം, എന്നാല്‍ സത്യത്തില്‍ ദൈവത്തിന്റെ ശക്തിയാണ് കാരുണ്യം.

ദൈവത്തിന്റെ ഭാഷ കാരുണ്യമാണെങ്കില്‍ മനുഷ്യന്റെ ഭാഷ നിസംഗതയാണ്. എത്ര തവണ നാം കരുണയുടെ വാതിലുകള്‍ അടച്ചു കളഞ്ഞു എന്ന് സ്വയം ചോദിക്കാം. കരുണയാല്‍ നയിക്കാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കണം എന്ന് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles