തകര്‍ന്നു പോയവര്‍ക്ക് പ്രത്യാശയുണ്ട്: ഫ്രാന്‍സിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ ഏറെ പ്രയാസങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയവരോട് ഫ്രാന്‍സിസ് പാപ്പായ്ക്ക് പറയാനുള്ളത് ഇതാണ്: മുന്നോട്ട് പോയി, ജീവിതം പുതുക്കിപ്പണിയൂ!

പലപ്പോഴും തകര്‍ച്ചയില്‍ ജീവിച്ചു നാം ശീലിച്ചു പോകാറുണ്ട്. ജീവിതം തകര്‍ന്നു കഴിയുമ്പോള്‍ അതേ അവസ്ഥയോട് സമരസപ്പെട്ട് അങ്ങനെ തന്നെ കഴിയുന്നു. എന്നാല്‍ നാം ഉയര്‍ത്തെഴുന്നേല്‍ക്കുകയും ജീവിതം പുതുക്കിപ്പണിയുകയും വേണം, പാപ്പാ പറഞ്ഞു.

എസ്രായുടെ പുസ്തകത്തില്‍ തകര്‍ന്നു പോയ ജറുസലേം ദേവാലയം പുതുക്കി പണിയുന്ന ചരിത്രം വിവരിക്കുന്നുണ്ട് എന്നും അതിനു വേണ്ടി യഹൂദര്‍ സഹിച്ച സഹനങ്ങളും പാപ്പാ ഓര്‍മപ്പെടുത്തി.

ജീവിതം പുതുക്കിപ്പണിയല്‍ ഒരു കൃപയാണ്. അര്‍ഹതയ്ക്കുപരിയുള്ള കൃപയാണത്. നമ്മുടെ അധ്വാനവും പോരാട്ടവും കൊണ്ട് നാം ഈ കൃപയെ യാഥാര്‍ത്ഥ്യമാക്കണം.

യേശു പോലും തകര്‍ന്ന് ഒന്നുമില്ലായ്മയിലേക്ക് നിപതിച്ച വ്യക്തിയാണ്. എന്നാല്‍ അവിടുന്ന് ദൈവശക്തിയാല്‍ ഉയിര്‍ത്തെഴുന്നേറ്റു. ദൈവം നമ്മോടൊപ്പമുണ്ട്. ഇതാണ് വീണ്ടും പുതുക്കിപ്പണിയാന്‍ നമ്മുടെ പത്യാശ, പാപ്പാ വ്യക്തമാക്കി.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles