വിശുദ്ധ അന്തോണിസിനു പുഷ്പിച്ച ലില്ലി ദണ്ഡു സമ്മാനിച്ച യൗസേപ്പിതാവ്

പാവപ്പെട്ടവരുടെയും സഞ്ചാരികളുടെയും മധ്യസ്ഥനായ അന്തോണിസിനു വിശുദ്ധിയുടെയും കന്യകാത്വത്തിൻ്റെയും പ്രതീകമായ പുഷ്പിച്ച ദണ്ഡു യൗസേപ്പിതാവു കൊടുക്കുന്നതാണ് ഇന്നത്തെ ചിന്താവിഷയം.
ഫ്രാൻസിസ്കൻ സന്യാസ വേഷത്തിലുള്ള അന്തോണീസിൻ്റെ കരങ്ങളിലേക്ക് പുഷ്പിച്ച ലില്ലി ദണ്ഡു കൈമാറുന്നതാണ് ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ യൗസേപ്പിതാവാണ്. സാധാരണ നമുക്കു പരിചിതമായ യൗസേപ്പിതാവിൻ്റെയും അന്തോണിസ് പുണ്യവാളൻ്റെയും ഒരു കൈയ്യിൽ ഉണ്ണീശോയും മറു കൈയ്യിൽ പുഷ്പിച്ച ലില്ലിച്ചെടിയുമാണ്. ഈശോയെ ലോകത്തിനു കാട്ടിക്കൊടുക്കലായിരുന്നു ഇരുവരുടെയും ഏറ്റവും വലിയ ഉത്തരവാദിത്വം. ഹൃദയത്തിൽ വിശുദ്ധിയുള്ളവർക്കേ ഈശോയെ കാണിച്ചു കൊടുക്കാൻ സാധിക്കുകയുള്ളു എന്നാണ് കൈയ്യിലിരിക്കുന്ന പുഷ്പിച്ച ലില്ലിച്ചെടി പഠിപ്പിക്കുന്നത്.
ഈശോയുടെ മലയിലെ പ്രസംഗത്തിൽ ഹൃദയശുദ്‌ധിയുള്ളവര് ഭാഗ്യവാന്മാര്; അവര് ദൈവത്തെ കാണും.
(മത്തായി 5 :  എന്നു പഠിപ്പിക്കുന്നുണ്ട്. ഹൃദയശുദ്ധിയുള്ളവർ ദൈവത്തെ കാണുകയും ദൈവത്തെ മറ്റുള്ളവർക്കു കാണിച്ചു കൊടുക്കും ചെയ്യും എന്നൊരർത്ഥവും യൗസേപ്പിതാവിൻ്റെയും അന്തോണിസിൻ്റെയും ജീവിതത്തിൽ നമുക്കു ദർശിക്കാനാവും.
വിശുദ്ധ യൗസേപ്പിതാവിനെയും അന്തോണിസിനെയും അനുകരിച്ച് ഹൃദയശുദ്ധിയോടെ ജീവിച്ച് ഈശോയെ കാണുവാനും മറ്റുള്ളവർക്കു കാണിച്ചു കൊടുക്കുവാനും നമുക്കു പരിശ്രമിക്കാം.
~ ഫാ.ജയ്സൺ കുന്നേൽ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles