ഇടറി വീഴുവാൻ ഇടതരല്ലെ നീ…

ഒരു സന്യാസസഭയിലെ വൈദിക വിദ്യാർത്ഥികൾക്ക്
ധ്യാനം നടത്തുകയായിരുന്നു.
സാഹോദര്യത്തിൻ്റെ മൂല്യം വിവരിക്കുന്നതിൻ്റെ ഭാഗമായി ഏതാനും ചിലരെ മുമ്പിലേക്ക് വിളിപ്പിച്ചു.
അവരുടെ കണ്ണുകൾ കെട്ടി.
അതിനു ശേഷം ഒരോരുത്തരെയും ഓരോ ചങ്ങാതിയുടെ കൂടെ പലയിടങ്ങളിലേക്കായ് പറഞ്ഞയച്ചു. നിർദ്ദേശിച്ച സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അവരെല്ലാം തിരിച്ചെത്തി.
കണ്ണ് കെട്ടപ്പെട്ടവർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു:
ഒരുവൻ പറഞ്ഞു:
”എൻ്റെ ഉള്ളിൽ വല്ലാത്ത ഭയമായിരുന്നു. കൂട്ടുകാരൻ കരം പിടിക്കാൻ ഉണ്ടായിട്ടുപോലും ഒന്നു രണ്ടിടങ്ങളിൽ ചുവടു തെറ്റി. തിരിച്ച് ഇവിടെ എത്തിയപ്പോൾ സന്തോഷമായി!”
വേറൊരാൾ പറഞ്ഞു:
“പരിചയമുള്ള സ്ഥലങ്ങൾ ആയിരുന്നിട്ടുപോലും ഒന്നും കാണാതെ നടക്കുക എന്നത് ബുദ്ധിമുട്ടാണ്. എന്നിരുന്നാലും കൂട്ടുകാരൻ സഹായമായി.”
മൂന്നാമത്തെയാൾ പങ്കുവച്ച അനുഭവം എന്നെ വല്ലാതെ സ്പർശിച്ചു:
“എൻ്റെ കൂടെ വന്ന സഹോദരനെ എനിക്ക് വിശ്വാസമായിരുന്നു. അവൻ എൻ്റെ കരം പിടിച്ചു. ഓരോ സ്ഥലങ്ങളും വിവരിച്ചുതന്നു.
ഒരു ചുവടു പോലും ഇടറാതെ ഞാൻ തിരിച്ചെത്തി. നേർവഴി കാട്ടാൻ ഒരാളുണ്ടെങ്കിൽ കാഴ്ചയില്ലെങ്കിലും കുഴപ്പമില്ലെന്ന വലിയ പാഠം ഞാൻ പഠിച്ചു.”
കൂടെയുള്ളവരെയും ദൈവത്തെയുമെല്ലാം അവിശ്വസിക്കുപ്പോഴാണ്
ചുവടുകൾ പതറുന്നത്.
ക്രിസ്തുവിന് വഴിയൊരുക്കിയ സ്നാപകൻ പോലും കാരാഗൃഹത്തിൽ അടക്കപ്പെട്ടപ്പോൾ ഒന്ന് പതറുന്നുണ്ട്.
അവൻ ക്രിസ്തുവിന്നരികിലേക്ക് ആളയച്ച്
“വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്‌ഷിക്കണമോ?”
(മത്താ 11 : 3 ) എന്ന് ചോദിക്കുന്നു.
അതിനു മറുപടിയായി ക്രിസ്തു പറയുന്നത് “നിങ്ങള്‍ കേള്‍ക്കുന്നതും കാണുന്നതും പോയി യോഹന്നാനെ അറിയിക്കുക. അന്ധന്മാർ കാണുന്നു ബധിരന്മാർ കേൾക്കുന്നു… ” എന്നെല്ലാമാണ്.
എന്നാൽ ആ വാക്കുകൾ അവസാനിപ്പിക്കുമ്പോൾ
“എന്നില്‍ ഇടര്‍ച്ചതോന്നാത്തവന്‍ ഭാഗ്യവാന്‍”
(മത്താ 11 : 6) എന്നൊരു ഓർമപ്പെടുത്തൽ കൂടെ ക്രിസ്തു നടത്തുന്നുണ്ട്.
ചുറ്റിനും അന്ധകാരം നിറയുമ്പോഴും
കരംപിടിക്കാൻ ദൈവമുണ്ടെന്ന വിശ്വാസമുണ്ടെങ്കിൽ
ഇടറാത്ത പാദങ്ങളുമായ് മുന്നേറാൻ
നമുക്ക് കഴിയുമെന്നുറച്ച് വിശ്വസിക്കാം.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles