ഭാരതത്തിലെ കത്തോലിക്കാസഭ ഇന്ന് ‘വിലാപദിനം’ ആചരിക്കുന്നു.
ഭ്രൂണത്തിന് 20 ആഴ്ചവരെ പ്രായമാകുന്നതിനിടയ്ക്കുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും അതിനെ നശിപ്പിക്കാന്‍, അതായത്, ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്ന നിയമം ‘മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രിഗ്നെനന്‍സി ആക്ട്’ (‘The Medical Termination of Pregnancy Act’ MTP) 1971 ആഗസ്റ്റ് 10ന് പ്രാബല്യത്തിലായതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇന്ത്യയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ ആഹ്വാന പ്രകാരം ഈ വിലാപദിനാചരണം.
ഈ നിയമം പ്രാബല്യത്തിലായതിനു ശേഷം ഭാരതത്തില്‍ ദശലക്ഷക്കണക്കിന് ഗര്‍ഭസ്ഥശിശുക്കളെ ഇല്ലായ്മ ചെയ്തിട്ടുണ്ടെന്നും 2015ല്‍ മാത്രം 1 കോടി 56 ലക്ഷം ഭ്രൂണഹത്യകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ഒപ്പിട്ടു പുറപ്പെടുവിച്ച വിജ്ഞാപനം വെളിപ്പെടുത്തുന്നു.
അനഭിലഷണീയരായി കരുതുന്ന കുഞ്ഞുങ്ങളുടെ കൊലപാതകത്തില്‍ സഭയ്ക്കുള്ള വേദന പ്രകടിപ്പിക്കുന്നതിനും സമൂഹത്തില്‍ ജീവന് അനുകൂലമായ ഒരു മനോഭാവം പരിപോഷിപ്പിക്കുന്നതിനുമുള്ള ദിനമായി ആഗസ്റ്റ് 10ന് വിലാപദിനം ആചരിക്കാന്‍ കഴിയട്ടെയെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് ആശംസിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.