ഒരു പോണ്‍ താരത്തിന്റെ കുമ്പസാരം

സാള്‍ട്ട് ലേക്ക് സിറ്റി: നിരവധി സ്വവര്‍ഗ പോണോഗ്രാഫിക്ക് ചലച്ചിത്രങ്ങളില്‍ അഭിനിയിച്ച നടന്‍ പോണ്‍ വ്യവസായം ഉപേക്ഷിച്ച് പോണോഗ്രാഫിക്കെതിരെ പൊരുതാന്‍ ഉറച്ച് മുന്നോട്ടു വന്നിരിക്കുന്നു.

മാര്‍ക്കീ മോര്‍ എന്ന് പേരുള്ള നടന്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി പോണ്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന നടനാണ്. ഫൈറ്റ് ദ ന്യൂ ഡ്രഗ് എന്നു പേരിട്ടിരിക്കുന്ന പുതിയ സംഘടന പോണോഗ്രാഫിയുടെ അപകടത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ദൗത്യവുമായി മുന്നോട്ടു പോവുകയാണ്.

‘ഞാന്‍ പോണ്‍ വ്യവസായം പൂര്‍ണമായി ഉപേക്ഷിക്കുകയാണ്’ മാര്‍ക്കീ തന്റെ ട്വിറ്ററില്‍ കുറിച്ചു. ‘നിങ്ങള്‍ ഇത് കേട്ട് അത്ഭുതപ്പെടുകയാണെങ്കില്‍ ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാമാസക്തി ഒരു ഭീകരജീവിയാണ്. അതില്‍ എത്ര കൂടുതല്‍ നിങ്ങള്‍ മുഴുകുന്നുവോ അത്രയും ആസക്തി നിങ്ങളില്‍ വര്‍ദ്ധിക്കും’ മാര്‍ക്കീ വിശദീകരിച്ചു.

‘പോര്‍ണോഗ്രാഫി നിരവധി ആളുകളുടെ ജീവിതങ്ങളെ നശിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നിരവധി സൗഹൃദങ്ങളെയും കുടുംബങ്ങളെയും നല്ല ബന്ധങ്ങളെയും അത് തകര്‍ത്തു കളഞ്ഞിട്ടുണ്ട്.’ മാര്‍ക്കീ ട്വീറ്റ് ചെയ്തു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles