ജോസഫ് : അധ്വാനത്തെ സ്നേഹത്തിൻ്റെ ആവിഷ്‌കരണമാക്കിയവൻ

നസറത്തിലെ തിരുകുടുംബത്തിൽ അധ്വാനം സ്നേഹത്തിൻ്റെ അനുദിന ആവിഷ്കാരമായിരുന്നു. സുവിശേഷത്തിൽ ഏതു തരത്തിലുള്ള ജോലിയാലാണ് യൗസേപ്പിതാവ് കുടുംബത്തെ സഹായിച്ചതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആശാരിപ്പണി യൗസേപ്പിതാവിനു സ്വജീവിതത്തിൽ സ്നേഹത്തിൻ്റെ ആവിഷ്ക്കരണമായിരുന്നു.
ജൂൺ അഞ്ചാം തീയതി ലോക പരിസ്ഥിതി ദിനമാണ്. പ്രകൃതിയോടു ഇണങ്ങി ജീവിക്കേണ്ടവനാണ് മനുഷ്യൻ എന്ന് ഓർമ്മപ്പെടുത്തുന്ന ദിനം. നസറത്തിലെ ദൈവപുത്രൻ്റെ എളിയ കുടുബം പ്രകൃതിയോടൊത്തു ജീവിച്ച കുടുംബമായിരുന്നു. അധ്വാനത്തെ സ്നേഹത്തിൻ്റെ ആവിഷ്ക്കാരമായി യൗസേപ്പിതാവു കണ്ടപ്പോൾ ചൂഷണത്തിനോ സ്വാർത്ഥലാഭത്തിനോ കമ്പോളവത്കരണത്തിനോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല.
2021 ലെ പരിസ്ഥിതി ദിനത്തിൻ്റെ ആപ്തവാക്യം “പരിസ്ഥിതി പുനസ്ഥാപനം” (Ecosystem Restoration) എന്നതാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ പുനസ്ഥാപിക്കാൻ മനുഷ്യവതാരം ചെയ്ത ദൈവപുത്രൻ്റെ വളർത്തു പിതാവായതുവഴി ആ ബന്ധത്തെ ദൃഢപ്പെടുത്തുവാനും പുനസ്ഥാപിക്കുവാനും യൗസേപ്പിതാവു സഹകാരിയായി.
യൗസേപ്പിതാവിൻ്റെ ജീവിതമാതൃക ദൈവത്തോടും അവൻ്റെ സൃഷ്ടിയായ പ്രപഞ്ചത്തോടുമുള്ള നമ്മുടെ ബന്ധത്തെ കൂടുതൽ പവിത്രമാക്കട്ടെ.
~ ഫാ. ജയ്സൻ കുന്നേൽ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles