തമ്പേരി അലറിക്കരയാതെന്തു ചെയ്യും?
ടോക്യോ ഒളിമ്പിക്സിലെ പുരുഷ ഹൈജമ്പ് അവസാന ഫൈനൽ മത്സരമാണു രംഗം..
ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണു ഫിനീഷിംഗിനായുള്ള ഫൈനലിൽ എതിരിടുന്നത്..
രണ്ടു പേരും 2.37 മീറ്റർ ചാടി തുല്യത പുലർത്തി നിൽക്കുന്നു..!!
ഒളിമ്പിക്സ് ഒഫീഷ്യൽസ് മൂന്നു വീതം ശ്രമങ്ങൾ കൂടി രണ്ടു പേർക്കും നൽകിയെങ്കിലും 2.37 മീറ്ററിനു മുകളിലെത്താൻ രണ്ടു പേർക്കും കഴിഞ്ഞില്ല പിന്നീട് ഓരോ ശ്രമംകൂടി രണ്ടു പേർക്കും നൽകിയെങ്കിലും കാലിനു സാരമായ പരിക്കുപറ്റിയ തമ്പേരി അവസാന ശ്രമത്തിൽനിന്നും പിൻവാങ്ങുന്നു..
ബാർഷിമിനു മുന്നിൽ മറ്റൊരു എതിരാളിയുമില്ലാത്ത നിമിഷം..
ഈസിയായി തനിക്കു മാത്രമായി സ്വർണ്ണത്തിലേക്കടുക്കാനാവുന്ന മുഹൂർത്തം..!!
എന്നാൽ ബാർഷിം ആ സമയത്ത് ഒഫീഷ്യലിനോട് ചോദിക്കുന്നു: ഞാനും അവസാന അറ്റമ്പ്റ്റിൽ നിന്നും പിന്മാറിയാൽ സ്വർണ്ണം ഞങ്ങൾ രണ്ടു പേർക്കുമായി പങ്കുവെക്കപ്പെടാനാകുമോ?
ഒഫീഷ്യൽ ഒന്നുകൂടി ഉറപ്പു വരുത്തിയിട്ട് പറയുന്നു: അതെ, അപ്പോൾ സ്വർണ്ണം രണ്ടു പേർക്കുമായി പങ്കു വയ്ക്കപ്പെടും..
ബാർഷിമിനു പിന്നെ ആലോചിക്കാനൊന്നുമുണ്ടായില്ല. ശ്രമത്തിൽനിന്ന് താനും പിന്മാറുകയാണെന്ന് അറിയിക്കുന്നു..
ഇത് കണ്ടുനിന്ന ഇറ്റലിക്കാരൻ എതിരാളി തമ്പേരി ഓടിവന്നു ബാർഷിമിനെ കെട്ടിപ്പിടിച്ചു അലറിക്കരയുന്നു..!!
കായികരംഗത്തെ നമ്മുടെ ഹൃദയം തൊടുന്ന സ്നേഹത്തിന്റെ മഹത്തായ പങ്കുവയ്പാണ് അവിടെ നമ്മൾ കണ്ടത്.. മതങ്ങളും വർണ്ണങ്ങളും രാജ്യാതിർത്തികളും അപ്രസക്തമാക്കുന്ന, സ്പോർട്ട്സ്മാൻ സ്പിരിറ്റിന്റെ അവർണ്ണനീയമായ മാനവിക ഔന്നത്യമാണ് അവിടെ വെളിവാക്കപ്പെട്ടത്…
കടപ്പാട്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.