ശരിക്കും പിശാച് ഉണ്ടോ?

ഒരിക്കൽ ഒരു യുവാവ് ചോദിച്ചു:
”അച്ചാ, പിശാചുണ്ടോ?
പിശാചുക്കളൊക്കെ ഉണ്ടെന്ന് അച്ചൻമാർ വെറുതെ പറയുന്നതല്ലെ?
നന്മ,തിന്മ എന്നിവയെല്ലാം
മനസിൻ്റെ ഒരോ അവസ്ഥകളല്ലെ?”
ആ സഹോദരന് ഞാൻ നൽകിയ
മറുപടി ഫ്രാൻസിസ് പാപ്പയുടെ
വാക്കുകൾ ഉദ്ധരിച്ചാണ്:
”പിശാച് ഉണ്ട്.
തിന്മയുടെ ശക്തി ദുഷ്ടശക്തി
എന്നിങ്ങനെ പല പേരുകളിൽ അവൻ അറിയപ്പെടുന്നു. പിശാചില്ലെങ്കിൽ, ‘ദുഷ്ടാരൂപിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമെ’
എന്ന് യേശു പഠിപ്പിച്ചത് എന്തിനാണ്?
ബൈബിളിൻ്റെ ആദ്യ പേജുകളിൽ
തന്നെ പിശാച് സന്നിഹിതനാണ്. വിശുദ്ധലിഖിതങ്ങൾ അവസാനിക്കുന്നത് പിശാചിൻ്റെമേലുള്ള ദൈവത്തിൻ്റെ വിജയത്തോടു കൂടിയാണ്.
അതുകൊണ്ട്,
പിശാച് ഒരു ഐതിഹ്യമോ,
കെട്ടുകഥയോ, ചിത്രീകരണമോ,
അലങ്കാരമോ, ആശയമോ അല്ല.
അവൻ ഇല്ലെന്ന് പ്രചരിപ്പിക്കുന്നതും
അവൻ്റെ തന്നെ തന്ത്രമാണ്.
പിശാചില്ലെന്ന് കരുതുന്നതോടെ അവനെതിരെയുള്ള ജാഗ്രത കുറയുകയും അവൻ്റെ കെണിയിൽ അകപ്പെട്ട് വ്യക്തികളും കുടുംബങ്ങളും നശിക്കുകയും ചെയ്യും”
(Ref: ആനന്ദിച്ച് ആഹ്ലാദിക്കുവിൻ 158-161).
നമുക്കിടയിൽ വേരൂന്നിയിരിക്കുന്ന
അമിതമായ സെക്കുലറിസം
ചിലപ്പോഴേങ്കിലും അപകടത്തിൻ്റെ
വിത്തുകൾ വിതയ്ക്കുന്നുണ്ടെന്ന്
നമ്മൾ മനസിലാക്കണം.
നന്മ ചെയ്യാൻ കഴിയാത്തതും
വിശുദ്ധിയിൽ വളരാൾ സാധിക്കാത്തതും മനസിൻ്റെ ബലക്കുറവ് കൊണ്ട് മാത്രമല്ലെന്ന് മനസിലാക്കുന്നിടത്തെ നമ്മൾ
ദൈവത്തിലേക്ക് മിഴികളുയർത്തൂ.
പിശാചിനെതിരെ പോരാടാനും
വിശുദ്ധിയിൽ വളരാനും
സഹായിക്കുന്ന മാർഗം
കുരിശിൻ്റെ വി.യോഹന്നാൻ പറയുന്നുണ്ട്:
“ഏത് ജോലി ചെയ്യുമ്പോഴും ദൈവസാന്നിദ്ധ്യത്തിൽ ആയിരിക്കാൻ ശ്രമിക്കുക. പ്രാർത്ഥിക്കുന്നതിൽ സ്ഥിരതയുണ്ടായിരിക്കുക.
ജോലി ചെയ്യുമ്പോഴും മറ്റുള്ളവരോട് സംസാരിക്കുമ്പോഴും ഭക്ഷിക്കുമ്പോഴും
പാനം ചെയ്യുമ്പോഴും ഹൃദയത്തെ
ദൈവത്തോട് ചേർത്ത് നിർത്താനും പരിശ്രമിക്കുക.”
വിതക്കാരൻ്റെ ഉപമയുടെ വിശദീകരണം നൽകുമ്പോൾ വഴിയരികിൽ വീണ വിത്തിനെക്കുറിച്ച് ക്രിസ്തു പറയുന്നത് ഇങ്ങനെയാണ്:
“ചിലര് വചനം ശ്രവിച്ചെങ്കിലും അവര് വിശ്വസിക്കുകയോ രക്‌ഷപെടുകയോ ചെയ്യാതിരിക്കുവാന്വേണ്ടി പിശാചു വന്ന്‌ അവരുടെ ഹൃദയങ്ങളില് നിന്ന്‌ വചനം എടുത്തുകളയുന്നു.
ഇവരാണ്‌ വഴിയരികില് വീണ വിത്ത്‌”
(ലൂക്കാ 8 : 12).
പിശാചിൻ്റെ തന്ത്രങ്ങൾക്കെതിരെ
കുറച്ചു കൂടെ ജാഗ്രത പുലർത്തിയില്ലെങ്കിൽ ആധ്യാത്മികതയിൽ വേരൂന്നിയവർ പോലും വീണുപോകും.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles