ആ തെരുവുപയ്യന്‍ വിശുദ്ധനാകുമോ?

പതിനേഴാം വയസ്സില്‍ മരിച്ചു പോയ ഒരു ഫിലിപ്പിനോ പയ്യന്‍. പേര് ഡാര്‍വില്‍ റാമോസ്. ചേരിയിലാണ് ജീവിതം കഴിച്ചു കൂട്ടിയത്. ഇപ്പോള്‍ അവന്‍ കത്തോലിക്കാ വിശുദ്ധപദവിയുടെ ആദ്യഘട്ടമായ ദൈവദാസനാണ്.

1994 ല്‍ മനിലയിലെ പാസേ നഗരത്തിലെ ചേരിയിലാണ് ഡാര്‍വിന്‍ ജനിച്ചത്. ഏഴ് വയസ്സുള്ളപ്പോള്‍ അവന് ഡുഷീന്‍ മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന ഗുരുതരമായ ഒരു രോഗം ബാധിച്ചു. 2006 ല്‍ ബ്രിഡ്ജ് ഓഫ് ചില്‍ഡ്രന്‍ എന്ന സംഘടന അവനെ രക്ഷിച്ചു. അതിന് ശേഷം, വൈകല്യം ബാധിച്ച കുട്ടികള്‍ക്കായുള്ള ഔര്‍ ലേഡി ഓഫ് ഗ്വാദലൂപ്പെ കേന്ദ്രത്തില്‍ താമസിപ്പിച്ചു.

2007 ല്‍ ഡാര്‍വിന് ജ്ഞാനസ്‌നാനവും സ്ഥൈര്യലേപനവും നല്‍കി. ‘എനിക്ക് ഈ അവസ്ഥ ഒരു ദൗത്യമാണ്. ഇതു വഴി ഞാന്‍ ദൈവത്തെ കൂടുതല്‍ നന്നായി അറിയുന്നു. യേശുവിന് എല്ലാം അറിയാം. നമ്മെ കാള്‍ നന്നായി അറിയാം’ ഡാര്‍വിന്‍ പറയുമായിരുന്നു.

ഡാര്‍വിന്റെ ആരോഗ്യസ്ഥിതി മോശമാകാന്‍ തുടങ്ങിയെങ്കിലും അവന്‍ എല്ലാവരോടും സ്‌നേഹത്തില്‍ പെരുമാറി. സ്‌നേഹമുള്ള കുട്ടി എന്നാണ് അവനെ ശുശ്രൂഷകരും മറ്റുകുട്ടികളും വിളിച്ചിരുന്നത്.

2012 സെപ്തംബര്‍ 23 ന് ഫിലിപ്പൈന്‍സിലെ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററില്‍ വച്ച് ഡാര്‍വിന്‍ അന്തരിച്ചു. മരിക്കുന്നതിന്റെ തലേ ദിവസം അവന്‍ എല്ലാവരെയും നോക്കി എഴുതി കാണിച്ചു: “വലിയ നന്ദി. ഞാന്‍ വളരെ സന്തോഷവാനാണ്!”

ഡാര്‍വിനെ ദൈവദാസനായി പ്രഖ്യാപിച്ചു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ അവന്റെ നാമകരണ നടപടികള്‍ക്കുള്ള പച്ചക്കൊടി കാണിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles