വി. ഓസ്കര് റൊമേരോയെ മാതൃകയാക്കാന്‍ യുഎസ് മെത്രാന്മാരോട് മാര്‍പാപ്പാ
പാനമ: പാവങ്ങളുടെ പക്ഷം ചേര്‍ന്ന് രക്തസാക്ഷിതം വഹിച്ച വിശുദ്ധന് ഓസ്കര് റോമേരോയുടെ മാതൃക പിന്തുടരാന് ഫ്രാന്‍സിസ് പാപ്പാ യുഎസ് ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു.
ഓസ്കര് റൊമേരോ എപ്പോഴും ഉപയോഗിച്ചിരുന്ന ഒരു വാക്കാണ് ക്രിസ്തുവിന്റെ കെനോസിസ്. ക്രിസ്തുവിന്റെ ശൂന്യവല്‍ക്കരണം എന്നാണ് അതിനര്‍ത്ഥം. പാവപ്പെട്ടവരോടും എളിയവരോടും ഒപ്പം ചേരുന്ന ആ ക്രിസ്തുവിന്റെ അരൂപി സ്വന്തമാക്കാന്‍ പാപ്പാ മെത്രാന്മാരെ ആഹ്വാനം ചെയ്തു.