വറചട്ടിയിലെ ദിവ്യകാരുണ്യ അത്ഭുതം

 

അന്ന് ട്രാനിയയിലെ അസംപ്ഷന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് ആ സ്ത്രീയും പങ്കെടുത്തിരുന്നു. ഭക്തി കൊണ്ട് കുര്‍ബാന കൂടാന്‍ വന്നതായിരുന്നില്ല അവര്‍. വിശുദ്ധ കുര്‍ബനയിലെ ക്രിസ്തു രഹസ്യത്തെ പരീക്ഷിക്കാന്‍ വേണ്ടി മനപൂര്‍വ്വം കുര്‍ബാനയില്‍ പങ്കെടുത്തായിരുന്നു അവര്‍. ദിവ്യ കാരുണ്യം ഭക്ഷിക്കാതെ ഒരു ചെറിയ തുണിയില്‍ പൊതിഞ്ഞു കൊണ്ട് ആ സ്ത്രീ അവരുടെ വീട്ടിലേക്കു നടന്നു.

വീട്ടില്‍ കൊണ്ട് പോയി അപ്പത്തിനു എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്നറിയാനായിരുന്നു അവരുടെ ശ്രമം. വീട്ടിലെത്തിയ ആ സ്ത്രീ അടുക്കളയില്‍ കയറി അടുപ്പ് കത്തിച്ചു ഒരു ചട്ടി വച്ച് അതില്‍ എണ്ണ ഒഴിച്ചു. തിളയ്ക്കുന്ന എണ്ണയിലേക്ക് തുണിയില്‍ പൊതിഞ്ഞു കൊണ്ട് വന്ന ദിവ്യ കാരുണ്യം ഇടുകയും ചെയ്തു. പെട്ടെന്നാണ് അത് സംഭവിച്ചത്!

അപ്പം ഉടനെ ഒരു മാംസക്കഷണമായി മാറുകയും വറുത്തു കോരാന്‍ വച്ച ചട്ടിയില്‍ നിന്നും രക്തം നിറഞ്ഞു ഒഴുകാനും തുടങ്ങുകയും ചെയ്തു. ഇത് കണ്ടു ഭയന്ന സ്ത്രീയുടെ കരച്ചില്‍ കേട്ട് ആളുകള്‍ ഓടിക്കൂടുകയും അവര്‍ ഈ അത്ഭുത ദൃശ്യത്തിനു സാക്ഷികള്‍ ആവുകയും ചെയ്തു.

സ്ഥലത്തെ ബിഷപ്പിനെ വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ കല്‍പ്പന പ്രകാരം തിരുവോസ്തി ദേവാലയത്തിലേക്ക് തിരിച്ചു കൊണ്ട് വരികയും ചെയ്തു. ഈ അത്ഭുതം നടന്ന വീട് 1706 ല്‍ ഒരു ചാപ്പലായി മാറി. വെള്ളി കൊണ്ട് നിര്‍മ്മിച്ച പേടകത്തില്‍ ഇപ്പോഴും ദിവ്യ കാരുണ്യം സൂക്ഷിച്ചു വച്ചിരിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles