ബര്‍തിമേയൂസ് പ്രാര്‍ത്ഥന ചൊല്ലാന്‍ ആഗ്രഹമുണ്ടോ?

യേശു ജറുസലേമിലേക്കുള്ള വഴിയിലാണ്. ജറുസലേമിലേക്കുള്ള തീര്‍ത്ഥാടകരുടെ അവസാനത്ത വിശ്രമസങ്കേതമാണ് ജറിക്കോപട്ടണം. ഈശോ ജറുസലേമിലേക്ക് സഞ്ചരിക്കുന്നത് കുരിശുമരണത്തെ ധീരതയോടെ സ്വീകരിക്കാനാണ്. അവര്‍ ജറീക്കോയിലെത്തി. അവന്‍ ശിഷ്യരോടും വലിയ ഒരു ജനാവലിയോടുംകൂടെ ജറീക്കോ വിട്ടുപോകുമ്പോള്‍ തിമേയുസിന്റെ പുത്രനായ ബര്‍ത്തിമേയുസ് എന്ന അന്ധയാചകന്‍ വഴിയരികില്‍ ഇരിപ്പുണ്ടായിരുന്നു.

കാഴ്ചയില്ലാത്ത കണ്ണുകളുമായി വഴിപോക്കരുടെ മുമ്പില്‍ കൈനീട്ടി യാചിക്കുന്ന ബര്‍ത്തിമേയൂസിനെ ഭാവനയില്‍ കാണുക. പരമദരിദ്രന്‍ … ജോലി ചെയ്യാന്‍ വയ്യാത്തവന്‍ … മറ്റുള്ളവരെ ആശ്രയിക്കുന്ന പരിതാപകരമായ അവസ്ഥ. നസറായനായ യേശുവാണ് പോകുന്നതെന്നറിഞ്ഞ പ്പോള്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. യേശുവേ എന്നില്‍ കനിയേണമേ.

അന്ധരുടെ കേള്‍വിശക്തി അപാരമാണ്. ജനാവലിയുടെ ആരവം ശ്രവിച്ചാണ് യേശു കടന്നുപോകുന്ന കാര്യം അവന്‍ അറിയുന്നത് . ഈ അന്ധനെപ്പോലെയാണ് ഞാനും. ഈശോയെ ഞാന്‍ മുഖാമുഖം കണ്ടിട്ടില്ല. വിശ്വാസത്തിലൂടെയും യേശുവിനെ അറിഞ്ഞവരുടെ സാക്ഷ്യത്തിലൂടെയും ഞാനും നസായനെ അറിയുന്നു. യേശുവേ, ഞാനും നിന്നെ കാത്തിരിക്കുന്നു. ഒരു ദിനം ഞാനും നിന്നെ കാണും ….

അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെയാകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയും ചെയ്യും (1 യോഹ) കര്‍ത്താവേ , അങ്ങയുടെ മുഖം ഞാന്‍ തേടുന്നു എന്ന് എന്റെ ഹൃദയം അങ്ങയോടു മന്ത്രിക്കുന്നു. അങ്ങയുടെ മുഖം എന്നില്‍ നിന്ന് മറച്ചുവയ്ക്കരുതേ! അങ്ങയുടെ ദൃഷ്ടി ഈ ദാസന്‍ പതിക്കണമേ ! ( സങ്കീ.27 : 89 , 31: 16 ) .

ദാവീദിന്റെ പുത്രനായ യേശുവേ , എന്നില്‍ കുനിയണമേ! കടന്നുപോകുന്ന കര്‍ത്താവിനെ ഇരുന്ന ഇരിപ്പില്‍ത്തന്നെയാണ് അവന്‍ ഉച്ചത്തില്‍ വിളിച്ചത്. നീ എവിടെയാണോ അവിടെ വച്ചുതന്നെ യേശുവിനെ വിളിച്ചപേക്ഷിക്കുക. ‘യേശുവേ കനിയണമേ’ എന്ന യേശുജപം ദിവസവും മണിക്കൂറുകളോളം താളാത്മകമായി സാവധാനം മനസ്സില്‍ ആവര്‍ത്തിച്ച് ചൊല്ലുക. അത് നിന്റെ ജീവിതത്തെ വിശുദ്ധീകരിക്കുകയും യേശുവനുഭവത്തില്‍ ആഴപ്പെടുത്തുകയും ചെയ്യും.

യേശുനാമജപ പ്രാര്‍ത്ഥന

ശ്വസിക്കുമ്പോള്‍ (വായു ഉളളിലേക്ക് എടുക്കുമ്പോള്‍ ) ‘യേശുവേ’ എന്ന് ഉള്ളില്‍ ഉരുവിടുക, ഉച്ഛ്വസിക്കുമ്പോള്‍ (വായു പുറത്തേക്കു വിടുമ്പോള്‍ ) ‘ കനിയണമെ ‘ എന്ന് ഉച്ചരിക്കുക . അങ്ങനെ കുറച്ചു സമയം യേശു വിനോടുകൂടെ ഹൃദയത്തില്‍ ശ്വാസോച്ഛ്വാസം നടത്തുക . ഈ യേശുനാമജപം നിന്റെ വ്യക്തിത്വത്തില്‍ വ്യാപിച്ച് അതിനെ അശുദ്ധി യില്‍ നിന്നും അകറ്റി കൃപാപൂര്‍ണ്ണമാക്കും. രക്ഷകന്‍ ദാവീദ് വംശത്തില്‍ നിന്നുവരുമെന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു . യേശുവിനെ ‘ദാവീദിന്റെ പുത്രന്‍ ‘ എന്ന് ബര്‍ത്തിമേയുസ് വിശ്വാസം കൊണ്ട് തിരിച്ചറിയുന്നു . ‘എന്നില്‍ കനിയണമേ’ എന്ന അപേക്ഷ രോഗശാന്തിക്കുവേണ്ടിയുള്ള അയാളുടെ പ്രാര്‍ത്ഥനയാണ് , ദിവസവും വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക.

നിശബ്ദനായിരിക്കുവാന്‍ പറഞ്ഞുകൊണ്ട് പലരും അവനെ ശകാരിച്ചു . എന്നാല്‍ , അവന്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ ! പാവപ്പെട്ടവരേയും അശക്തരേയും നിശ്ശബ്ദരാക്കാന്‍ എവിടെയും ആളുകളുണ്ട്. അവര്‍ക്ക് അതിന് കാരണങ്ങളും നിരത്താ നുണ്ട്് … പ്രതിബന്ധം തരണം ചെയ്ത് കൂടുതല്‍ ഉച്ചത്തില്‍ വിളിക്കാന്‍ നമുക്ക് മാതൃകയാണ് ബര്‍ത്തിമേയുസ്. അയാളുടെ ആവര്‍ത്തിച്ചുള്ള പ്രാര്‍ത്ഥനയില്‍ തനിക്ക് കാഴ്ചശക്തി നല്‍കാന്‍ യേശുവിന് കഴിയുമെന്ന ബോധ്യമാണ് പ്രകടമാകുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles