ഫുട്‌ബോള്‍ നല്‍കുന്ന ജീവിതപാഠങ്ങള്‍

ടാനിയ ജോര്‍ജ്‌

ഫുട്ബോള് മാമാങ്കങ്ങളായ യൂറോ കപ്പും അമേരിക്കന് കപ്പും ആവേശതിരകളുയര്ത്തി കടന്നുപോയി. കോവിഡ് ഭീതിയുടേയും നിരാശയുടേയും ഇരുട്ടിലായിരുന്ന ഒരു ജനത ആവേശത്തിന്റേയും ആഹ്ലാദത്തിന്റേയും പ്രഭയില് നിറയുന്നതു കണ്ടു. കളിക്കളം പഠിപ്പിച്ച ചില ജീവിതയാഥാര്ത്ഥ്യങ്ങള്!

കൂട്ടായ്മയുടെ കരുത്ത്

A) കഴിഞ്ഞ ലോകകപ്പില് ക്വാളിഫിക്കേഷന് കിട്ടാതെ പഴികേട്ട ടീമായിരുന്നു ഇറ്റലിയുടേത്, മികച്ച ചില കളിക്കാരുണ്ടായിട്ടും ടീമെന്ന നിലയില് അവര് പരാജയപ്പെട്ടു. ഇത്തവണ വലിയ പ്രതിഭകളുടെ സാന്നിദ്ധ്യമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും യൂറോപ്യന് കപ്പിന്റെ ഒരു കളിയില് പോലും അവര് പരാജയപ്പെട്ടില്ല, ഓരോരുത്തരും സ്വന്തം കടമ നിറവേറ്റാന് കഴിവിന്റെ പരമാവധി ശ്രമിച്ചതോടൊപ്പം കൂട്ടുകാരെ പിന്തുണയ്ക്കാനും: പ്രതിരോധക്കാരനായ ബോനൂച്ചി ഓടിവന്ന് പന്ത് ഗോള്വലയിലേക്ക് തട്ടിയിട്ടില്ലായിരുന്നെങ്കില് ഇറ്റലിയുടെ ഗോള് സംഭവിക്കില്ലായിരുന്നു. ഒത്തുപിടിച്ചാല് ട്രോഫിയും പോരുമെന്ന് അസൂറിപ്പട ഇംഗ്ലീഷ് മണ്ണില് കുറിച്ചിട്ടു. അമേരിക്കന് കപ്പില് നാലു ഗോള് നേടി, കൊളംബിയന് കളിക്കാരനായ ലൂയിസ് ദിയസിനൊപ്പം സുവര്ണ്ണ പാദുക നേട്ടത്തിനര്ഹനായ മെസി സ്വന്തം നേട്ടത്തേക്കാള് ടീമിന്റെ വിജയം കൊതിച്ചതുകൊണ്ടായിരിക്കാം ലഭിച്ച സാധ്യതകള് സ്വന്തം നേട്ടമാക്കുന്നതിനേക്കാള് കൂട്ടുകാര്ക്ക് അവസരങ്ങളൊരുക്കാന് ശ്രദ്ധിച്ചത്. സ്വന്തമാക്കിയ 4 ഗോളുകള്കൂടാതെ അര്ജന്റീനയുടെ മറ്റ് 5 ഗോളുകള്ക്കുള്ള പാസും മെസിയുടേതായിരുന്നു.

ചിന്ത: വ്യക്തിപരമെന്നതിനേക്കാള്, കൂട്ടായ്മയുടേതാണ് വിജയം. കൂട്ടായ്മയുടെ വിജയത്തിനുവേണ്ടിയുള്ള വ്യക്തിപരമായ ത്യാഗങ്ങള്ക്ക് മാറ്റുകൂടും.

B) മിടുക്കരെ തടുക്കാനും തകര്ക്കാനും ആളുകൂടും. ഫെഡറിക്കോ കിയസ, യൂറോ കപ്പിന്റെ തുടക്കം മുതല് മികച്ച കളി പുറത്തെടുത്ത ചെറുപ്പക്കാരന്, മികവുള്ള അസാധാരണ ഗോളുകള്. തികഞ്ഞ ആത്മവിശ്വാസത്തോടെ ഫൈനലിലെത്തിയ കിയസയെ ഇംഗ്ലീഷ് കളിക്കാര് തലങ്ങും വിലങ്ങും ആക്രമിച്ചു. ഫൈനലില് ഒരു ഗോളിനു പകരം പരിക്കാണ് കിയസയ്ക്ക് കിട്ടിയത്. ഇറ്റലിയുടെ മികച്ച കളിക്കാരനായ ജോര്ജീഞ്യോയ്ക്കും കിട്ടി കാലില് പരിക്ക്. ആക്രമണങ്ങളില് തകരാതെ, പതറാതെ, ഒഴിഞ്ഞുമാറിയും ചാടിക്കടന്നും, വേഗം കൂട്ടിയും കുറച്ചുമൊക്കെ ലക്ഷ്യം നേടുമ്പോഴാണ് പ്രതിഭകള് രൂപമെടുക്കുന്നത്, കളിക്കളത്തിലും ജീവിതത്തിലും.

ചിന്ത: അപ്രതീക്ഷിതമായ ആക്രമണങ്ങള് വരുമ്പോള് ഓര്ക്കുക, നിങ്ങളുടെ കഴിവുകള് ആരേയോ ഭയപ്പെടുത്തുന്നു. നിങ്ങളുടെ വിജയം ആഗ്രഹിക്കുന്നവരല്ല എല്ലാവരും. പ്രതിസന്ധികള്ക്കപ്പുറം ലക്ഷ്യത്തിലേക്ക് കുതിക്കാന് ഏകാഗ്രചിത്തരായിരിക്കുക!

C) നര്മ്മം: കളിയും കണക്കും ഒരുമിച്ചു പോകണമെന്നില്ല. യൂറോപ്യന് കപ്പ് ഫൈനല് ഷൂട്ടൗട്ടില് അവസാന സേവിലൂടെ ഇറ്റലിയെ ജയത്തിലേക്കു നയിച്ച ഗോള്കീപ്പര് ഡോണറുമ്മയ്ക്ക് മനസിലായില്ല ഇറ്റലി ജയിച്ചുവെന്ന്. കണക്കുകൂട്ടിയതില് തെറ്റിപ്പോയി. കൂട്ടുകാരുടെ ആഹ്ലാദാരവം കണ്ടപ്പോഴാണ് ആള്ക്ക് കാര്യം പിടികിട്ടിയത്.

ചിന്ത: എല്ലാവരും എല്ലാ മേഖലയിലും ഒരു പോലെ പ്രശോഭിക്കണമെന്നില്ല അല്ലെങ്കില് സമ്മര്ദം കൂടുമ്പോള് യാഥാര്ത്ഥ്യബോധം നഷ്ടമായേക്കാം.

D) എത്ര കഴിവുണ്ടെങ്കിലും ചില നേട്ടങ്ങള് സ്വന്തമാക്കാന് സാധിക്കണമെന്നില്ല. ചിലത് തീര്ത്തും അപ്രതീക്ഷിതമായി ലഭിച്ചെന്നും വരും. അര്ജ്ജന്റീനയുടെ അമേരിക്കന് ഫുട്ബോള് കിരീട നേട്ടം. എത്ര മികച്ച കളിക്കാരനായിരുന്നിട്ടും സ്വന്തം രാജ്യത്തിനുവേണ്ടി ഒരു കിരീടം സ്വന്തമാക്കാനാവാത്ത സങ്കടത്തിലായിരുന്നു മെസി. ഒടുവില് സ്വന്തമായി ഒരു ഗോളുപോലും നേടാത്ത ഫൈനലില് അര്ജ്ജന്റീന ജയിച്ചപ്പോള് സന്തോഷം കൊണ്ട് മെസി കരഞ്ഞു: “എത്ര സ്വപ്നം കണ്ടിരിക്കുന്നു ഈ നിമിഷം. എന്നെങ്കിലും ഇതു യാഥാര്ത്ഥ്യമാകുമെന്ന് അറിയാമായിരുന്നു, ഈ നിമിഷം എനിക്കു തന്ന ദൈവത്തിനു നന്ദി.”

ചിന്ത: സ്വന്തം കഴിവും പ്രയത്നവും കൊണ്ട് എല്ലാം നേടിയെടുക്കാനാവില്ല, ദൈവത്തിന്റെ കൃപയും ദാനവും കൂടിയുണ്ട് നമ്മുടെ നേട്ടങ്ങള്ക്കു പിന്നില്. വാല്കഷണം: ഫുട്ബോള് മാമാങ്കങ്ങള്ക്ക് തിരശീല വീണു. ഇനി മുന്നോട്ടുള്ള ജീവിതത്തിലുമുണ്ട് കളിയും കാര്യവും. കളിയായി എടുക്കേണ്ടത് കളിയായും, കാര്യമായി എടുക്കേണ്ടത് കാര്യമായും എടുത്താല് നന്ന്!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles