പാപ്പയെത്തി, ലോകയുവജനമേളയ്ക്ക് തുടക്കമായി
പാനമ: എല്ലാ കണ്ണുകളും ഇനി പാനമയിലേക്ക്. കത്തോലിക്കാ ലോകം കാത്തിരുന്ന ഏറ്റവും വലിയ യുവജനമേളയ്ക്ക് പാനമയില്‍ തിരിതെളിഞ്ഞു. ഇനി യുവചേതനയുടെ നാളുകള്‍! 34 ാമത് ലോകയുവജനദിനസമ്മേളനമാണ് പാനമയില്‍ നടക്കുന്നത്.
36 വര്‍ഷത്തിന് ശേഷമാണ് ഒരു മാര്‍പാപ്പാ പാനമയുടെ മ്ണ്ണില്‍ കാല്കുത്തുന്നത്. 1983 മാര്‍ച്ച് 5 നാണ് വി. ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ ഇതിന് മുമ്പ് പാനമയിലെത്തിയത്.
റോമില്‍ നിന്ന് 13 മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താണ് കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ പാനമയിലെത്തിയത്. യാത്രയുടെ ക്ഷീണം പാപ്പായുടെ മുഖത്ത് കാണാനുണ്ടായിരുന്നു. അദ്ദേഹത്തെ പാനമ പ്രസിഡന്റ് യുവാന്‍ കാര്‍ലോസ് വരേല റൊഡ്രിഗസും ഭാര്യയും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു.