പാക്കിസ്ഥാനിൽ നിന്നൊരു വിശുദ്ധ രക്തസാക്ഷി ഉണ്ടാകുമോ?
ആകാഷ് ബാഷിർ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നത് ആകാംക്ഷയോടും പ്രാർത്ഥനയോടും കൂടെ കാത്തിരിക്കുകയാണ് പാക്കിസ്ഥാനിലെ ക്രൈസ്തവ സമൂഹം. പാക്കിസ്ഥാനിൽ അനേകം വിശ്വാസികൾ തിങ്ങിക്കൂടിയിരുന്ന കത്തോലിക്കാ ദേവാലയം തകർക്കാനെത്തി മുസ്ലീം ചാവേറുകളെ തടയാൻ ശ്രമിച്ചപ്പോഴാണ് ബാഷിർ കൊല്ലപ്പെട്ടത്. ആ പ്രവർത്തിയിലൂടെ ബാഷിർ അനേകരുടെ ജീവൻ രക്ഷിക്കുകയായിരുന്നു.
ലാഹോറിലെ ക്രിസ്ത്യൻ മേഖലയായ യൗഹാനാബാദിലെ സെന്റ് ജോൺസ് ദൈവാലയം ആക്രമിക്കാനെത്തിയ ചാവേറുകളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആകാഷിന് ജീവൻ നഷ്ടമായത് 2015 മാർച്ച് 15ന് ആയിരുന്നു സംഭവം. നോമ്പുകാലത്ത്, തിരുക്കർമങ്ങളിൽ ദൈവാലയം നിറയെ ആളുകളുള്ള സാഹചര്യത്തിലാണ് ചാവേറുകൾ ആക്രമണത്തിനെത്തിയത്. പ്രവേശന കവാടത്തിൽ സുരക്ഷ ഉറപ്പാക്കാൻ ശുശ്രൂഷ ചെയ്തിരുന്ന ആകാഷ് ഓരോരുത്തരെയും പരിശോധിക്കുന്നതിനിടയിലണ് ജാക്കറ്റിനുള്ളിൽ സ്‌ഫോടകവസ്തുക്കൾ ഒളിപ്പിച്ച രണ്ടുപേർ ദൈവാലയത്തിലേക്ക് കടക്കാൻ ശ്രമിച്ചത്. ചാവേറുകളെ പിടിച്ചുനിർത്താനുള്ള ശ്രമത്തിനിടയിൽ ഉണ്ടായ സ്‌ഫോടനത്തിൽലാണ് ആകാഷ് കൊല്ലപ്പെട്ടത്.
ആകാഷിന്റെ ഇടപെടൽ ഉണ്ടായില്ലായിരുന്നെങ്കിൽ സെന്റ് ജോൺസ് ദൈവാലയത്തിലും അനേകർ കൊല്ലപ്പെടുമായിരുന്നു. ആകാഷിന്റെ നാമകരണ നടപടികൾ ആരംഭിക്കുമെന്ന് ലാഹോർ അതിരൂപതാ നാളുകൾക്കുമുമ്പേ പ്രഖ്യാപിച്ചിരുന്നു. പൊന്തിഫിക്കൽ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡി’ന് (എ.സി.എൻ) നൽകിയ അഭിമുഖത്തിൽ ആകാഷിന്റെ അമ്മ നാസ് ബാനോ അക്കാര്യം വീണ്ടും അവശ്യപ്പെട്ടു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.