ജീവിതത്തിൽ പ്രലോഭനങ്ങൾ ഉണ്ടാകുന്നത് എന്തു കൊണ്ട്?

പ്രലോഭനങ്ങളെ ചെറുക്കണം

ഈ ഭൂമിയിൽ ജീവിക്കുന്നിടത്തോളം കാലം ക്ലേശങ്ങളും പ്രലോഭനങ്ങളുമില്ലാതിരിക്കുക സാധ്യമല്ല. ജോബിന്റെ പുസ്തകത്തിൽ നാം വായിക്കുന്നത് മനുഷ്യ ജീവിതം ഈ ഭൂമിയിൽ ഒരു പ്രലോഭനമാണെന്നാണ് (ജോബ് 7:1). നന്മൂലം ഓരോരുത്തരും തങ്ങളുടെ പ്രലോഭനങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം, ഉണർന്നിരുന്ന് പ്രാർത്ഥിക്കുകയും വേണം. നമ്മെ ചതിക്കു ന്നതിന് പിശാച് അവസരം കണ്ടെത്താതിരിക്കണം. അവൻ ഒരിക്കലും ഉറങ്ങുന്നില്ല. ആരെ വിഴുങ്ങണമെന്ന് തിരക്കി കറങ്ങി നടക്കുകയാണ് (പത്രോ. 5:8). എപ്പോഴെങ്കിലും പ്രലോഭനങ്ങൾ ഉണ്ടാകാത്ത വിധം ആരും പൂർണ്ണരും വിശുദ്ധരുമല്ല. പ്രലോഭനങ്ങൾ തീർത്തും ഒഴിവാക്കാൻ ആർക്കും സാധ്യമല്ല.

പ്രലോഭനങ്ങൾ പ്രയോജനകരമാണ്

പലപ്പോഴും പ്രലോഭനങ്ങൾ മനുഷ്യന് വളരെ ഉപകാര പ്രദമാണ്. അവ ശല്യമാകാം, ഗൗരവമാകാം. അവയിലൂടെ മനുഷ്യൻ എളിമപ്പെടുന്നു , ശുദ്ധീകരിക്കപ്പെടുന്നു , അറിവുള്ളവനുമാകുന്നു. എല്ലാ വിശുദ്ധരും അനേകം ക്ലേശങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും കടന്നു പോയവരാണ്. അവയിൽ നിന്ന് ഫലമെടുത്തവരാണ്. പ്രലോഭനങ്ങളെ നേരിടാൻ മടി കാണിച്ചവർ തെറ്റു ചെയ്തു വീണു പോയി. പ്രലോഭനങ്ങളും ക്ലേശങ്ങളുമില്ലാത്തത്ര പരിശുദ്ധമായ ഒരു സന്യാസസഭയോ രഹസ്യ സങ്കേതമോ ഇല്ല.

ജീവിച്ചാലും പ്രലോഭനങ്ങളിൽ നിന്നും നാം തീർത്തും സുരക്ഷിതരല്ല

പാപാസക്തിയോടെ ജനിച്ചവരായതു കൊണ്ട് പ്രലോഭനങ്ങളുടെ ഉറവിടം നമ്മിൽ തന്നെയുണ്ട്. ഒരു പ്രലോഭനവും ക്ലേശവും മാറിക്കഴിയുമ്പോൾ മറ്റൊന്നു വരുന്നു. എപ്പോഴും എന്തെങ്കിലും സഹിക്കാനുണ്ടാകും. കാരണം സൗഭാഗ്യത്തിന്റെ ഉറവിടം നമുക്ക് നഷ്ടപ്പെട്ടു. പ്രലോഭനങ്ങളിൽ നിന്ന് ഓടിയകലാൻ ശ്രമിക്കുന്തോറും പലരും കൂടുതൽ ഗൗരവമായതിൽ വീഴുന്നു. ഓടിയകലുന്നതു കൊണ്ട് മാത്രം നമുക്ക് വിജയിക്കാനില്ല. സഹനശീലവും സത്യമായ എളിമയും വഴി ശത്രുക്കളെക്കാൾ നമുക്ക് ശക്തരാകാം.

ദൈവസഹായത്താൽ നമുക്ക് ജയിക്കാം

ബാഹ്യമായി മാത്രം ഉപേക്ഷിച്ചാൽ , വേരോടെ പറിച്ചുളെയുന്നില്ലെങ്കിൽ അതേ പ്രലോഭനങ്ങളിലേക്ക് പിൻതിരിയും. കൂടുതൽ മോശമായ അനുഭവങ്ങൾ ഉണ്ടാകാം. അല്പാല്പമായി, ക്ഷമാപൂർവ്വം, ദീർഘശാന്തതയോടെ, ദൈവ സഹായത്താൽ അവയെ അതിജീവിക്കാം. പരുക്കൻ രീതികളും നിർബന്ധനമൂദ്ധിയും ഗുണകരമല്ല പ്രലോഭനത്തിൽ പലപ്പോഴും ഉപദേശം ആരായണം. പ്രലോഭിതനോട് കാരമായി വർത്തിക്കരുത്. പകരം ആമോദം നൽകണം. നീ ആഗ്രഹിക്കുന്നതും അതു തന്നെയല്ലേ?

ആരംഭത്തിൽ പ്രലോഭനം കൂടുതൽ എളുപ്പത്തിൽ ജയിക്കാം

തിന്മയിലേക്കുള്ള എല്ലാ പ്രലോഭനങ്ങളുടേയും ആരംഭം ആത്മാവിന്റെ അസ്ഥിരതയും ദൈവത്തിലുള്ള അല്പ വിശ്വാസവുമാണ്. നിയന്ത്രണമില്ലാത്ത കപ്പൽ ഇവിടെയും അവിടെയും തിരമാലകളാൽ നയിക്കപ്പെടുന്നതു പോഅന്ധനായ മനുഷ്യൻ സ്വന്തം പ്രതിജ്ഞ അവഗണിച്ച് പലവിധ പ്രലോഭനങ്ങൾക്ക് വിധേയനാകുന്നു. തീ ഇരുസിന്റെ ഗുണം തെളിയിക്കുന്നത് പോലെ പ്രലോഭനം നീതിമാന്റെ സവിശേഷതകളും. നമ്മിലെ സാധ്യതകൾ നമുക്ക് പലപ്പോഴും അജ്ഞാതമാണ്. എന്നാൽ നാമാരാണെന്ന് പ്രലോഭനം വെളിപ്പെടുത്തുന്നു. പ്രലോഭനങ്ങളുടെ ആരംഭത്തിലാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. അപ്പോൾ ശത്രുവിനെ ജയിക്കാൻ കൂടുതൽ എളുപ്പമാണ്. അപ്പോൾ മനസ്സിലേക്കുള്ള പ്രവേശനം തന്നെ തടയാനാകും. വാതിലിന് പുറത്തു നിന്ന് മുട്ടുമ്പോൾത്തനെ അവനെ ഒഴിവാക്കണം. അതുകൊണ്ടാണ് കവി പറയുന്നത്. ” ആരംഭത്തിലേ ചെറുക്കുക, താമസിച്ചാൽ മരുന്ന് ഫലിക്കുകയില്ല. കാലതാമസം കൊണ്ട് രോഗം മൂർച്ഛിക്കുന്നു.” ( ഓവിഡ്, പ്രതിവിധികൾ II, 91 ]

ആദ്യം വെറുമൊരു വിചാരം, തുടർന്ന് ശക്തമായ ഭാവനം പിന്നീട് സന്തോഷവും, നേരിയ ചലനങ്ങളും അവസാനം സമ്മതവും ഇങ്ങനെ ദുഷ്ടശത്രു അല്പാല്പമായി ഉള്ളിലേക്ക് കടന്നു വരുന്നു. അവസാനം പൂർണ്ണമായും അകത്തു കയറുന്നു. ആരംഭത്തിലേ ചെറുത്തില്ലെങ്കിൽ ഇതാണ് സംഭവിക്കുക എതിർക്കാൻ താമസിക്കുന്തോറും നാം കൂടുതൽ ബലഹീനരായിത്തീരുന്നു. ശത്രു കൂടുതൽ ശക്തനും.
പ്രലോഭനങ്ങൾ നമ്മുടെ രക്ഷക്കായി ക്രമീകരിച്ചിട്ടുള്ളവയാണ്. ചിലർ മാനസാന്തരത്തിന്റെ ആരംഭത്തിൽ കൂടുതൽ ഗൗര സമര പ്രലോഭനങ്ങൾക്ക് വിധേയരാകുന്നു. ചിലർ അവസാനത്തിലും, ചിലർ ജീവികാലം മുഴുവനും പ്രലോഭിതരാകുന്നു.

ചിലരുടെ പ്രലോഭനങ്ങൾ രൂക്ഷമല്ല. അത് ദൈവക്രമീകരണത്തിലെ ജ്ഞാനവും നീതിയും അനുസരിച്ചാണ്. അവ മനുഷ്യന്റെ സുകൃത വർദ്ധനവ് കണക്കിലെടുക്കുന്നു. എല്ലാം തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷക്കായി ക്രമീകൃതമാണ്.

തീക്ഷണതയോടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

അതുകൊണ്ട് പ്രലോഭിതരാകുമ്പോൾ നിരാശരാകരുത്. എല്ലാ പ്രലോഭനങ്ങളിലും ദൈവസഹായം ലഭിക്കാനായി കൂടുതൽ തീക്ഷണമായി ദൈവത്തോട് പ്രാർത്ഥിക്കണം.വി. പൗലോസ് ശ്ലീഹാ പറയുന്നതു പോലെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള കഴിവ് അവിടുന്ന് തരും (കൊറി. 10: 12). ദൈവത്തിന്റെ കരത്തിൽ കീഴിൽ നമുക്ക് നമ്മെത്തന്നെ എളിമപ്പെടുത്താം. എല്ലാ പ്രലോഭനങ്ങളിലും ക്ലേശങ്ങളിലും അങ്ങനെ ചെയ്യണം. കാരണം, എളിമയുള്ള ആത്മാവിനെ അവിടുന്ന് രക്ഷിക്കും.(സങ്കീര്‍ 33. 19),  ഉയർത്തകയും ചെയ്യും.

സുകൃതങ്ങൾ പ്രലോഭനങ്ങളിലൂടെ പൂർണ്ണമാക്കപ്പെടുന്നു.

പ്രലോഭനങ്ങളിലൂടെയും ക്ലേശങ്ങളിലൂടെയും ഒരാളുടെ മാറ്റ് തെളിയുന്നു സ്വർഗ്ഗീയ ദിവുദ്ധിവ്യക്തമാക്കപ്പെടന്നു പുണ്യയോഗ്യത വർദ്ധിക്കുന്നു. സുകൃതങ്ങൾരോ  ശോഭിക്കുന്നു. ശക്തമായ പ്രലോഭനങ്ങൾ ഇല്ലാത്തപ്പോൾ ഭക്തനും തീക്ഷണ മതിയുമാകുന്നത് വലിയ കാര്യമല്ല ക്ലേശങ്ങളിൽ സഹനശീലമുണ്ടെങ്കിൽ വലിയ വളർച്ചയുടെ പ്രത്യാശയുണ്ട്. ചിലർ വലിയ പ്രലോഭനങ്ങൾ അതിജീവിക്കുന്നു. പക്ഷേ നിസ്സാരമായ അനുദിന പ്രലോഭനങ്ങളിൽ പലപ്പോഴും വീണു പോകുന്നു. ഇത്ര ചെറിയ കാര്യങ്ങളിൽ വീൺ പോകുന്നവർ വലിയ കാരങ്ങളിൽ വീഴാതെ, എളിമയോടെ സ്വയം ആശ്രയിക്കാതിരിക്കണം.

പ്രാര്‍ത്ഥന

ദൈവമേ, പ്രലോഭനങ്ങള്‍ പതറാതിരിക്കാനും, അങ്ങയില്‍ ആശ്രയിച്ച് പ്രലോഭനങ്ങളെ അതിജീവിക്കാനും സുകൃതജീവിതം നയിക്കാനും ഞങ്ങള്‍ക്ക് കൃപ ചെയ്തു കൊള്ളണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles