പുകവലി നിറുത്താന്‍ മാതാവ് സഹായിച്ചു!
ഇത് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്താലും സംരക്ഷണത്താലും പുകവലിയില്‍ നിന്ന് മോചനം നേടിയ ഒരാളുടെ കഥയാണ്. നിലോ വെലാസോ എന്നാണ് അയാളുടെ പേര്. ബ്രസീലിയന്‍ സംസ്ഥാനമായ സിയെറായാണ് വെലാസോയുടെ ദേശം.
ഇപ്പോള്‍ അദ്ദേഹം ചെയ്യുന്നത് ഇതാണ്. സിഗരറ്റ് വലി നിറുത്തി നിലോ അങ്ങനെ സ്വരൂപിച്ച പണം കൊണ്ട് കമ്പ്യൂട്ടറുകളും കാമറകളും ഫര്‍ണിച്ചറുമെല്ലാം വാങ്ങുന്നു.ഉറുഗ്വേ, അര്‍ജന്റീന, ചില, പരാഗ്വേ എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കുന്നു.
മിലോ പുകവലി നിറുത്താന്‍ കാരണമായത് അപ്പരേസിഡാ മാതാവിനോടുള്ള ഭക്തി മൂലമാണ്. ഒരു ദിവസം നിലോ ഒരു തീരുമാനം എടുത്തു. ഞാന്‍ അപ്പരീസിഡയില്‍ (ബ്രസീലിലെ ഏറ്റവും പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് അത്) എട്ടു ദിവസങ്ങള്‍ എന്റെ ഭാര്യയോടൊപ്പം ചെലവഴിക്കാന്‍ പോകുകയാണ്.’
കഴിഞ്ഞ 34 വര്‍ഷങ്ങളായി പുകവലിക്കുന്ന വ്യക്തിയാണ് നിലോ. എന്നാല്‍ മരിയഭക്തനായിരുന്ന നിലോ പുകവലിശീലത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി മാതാവിന്റെ മാധ്യസ്ഥം തേടി. ‘അപ്പരീസിഡയില്‍ പോയ ദിവസം മരിയഭക്തനായ ഞാന്‍ മാതാവിനോട് ഒരു സഹായം ചോദിച്ചു. എന്റെ പുകവലി ശീലത്തില്‍ നിന്ന് മോചനം നേടാന്‍ എന്നെ സഹായിക്കണമേ എന്ന്. അതിന് ശേഷം എനിക്ക് പിന്തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.’ നിലോ പറയുന്നു.
പുകവലി നിറുത്തിയതോടെ നിലോ തന്റെ സ്വപ്‌നങ്ങളെ പിന്തുടരാന്‍ ആരംഭിച്ചു. മുമ്പെല്ലാം പല തവണ പുകവലി നിറുത്താന്‍ ശ്രമിച്ചിട്ടും നടന്നിട്ടില്ല എന്ന് നിലോ പറയുന്നു. എന്നാല്‍ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടിയതിന് ശേഷം ഒരിക്കലും പിന്നീട് ആ ദുശ്ശീലത്തിന് അടിമപ്പെട്ടിട്ടില്ല എന്നും നിലോ സാക്ഷ്യപ്പെടുത്തുന്നു.
പുകവലിക്കാതെ സ്വരൂക്കൂട്ടിയ പണം കൊണ്ട് നിലോ തന്റെ സ്വപ്‌നങ്ങള്‍ ഓരോന്നോരോന്നായി സാക്ഷാത്കരിക്കാന്‍ ആരംഭിച്ചു. നിലോയുടെ ജീവിത ശൈലി തന്നെ മാറിപ്പോയി. മുന്‍പെല്ലാം ശ്വസിക്കാന്‍ പ്രയാസമായിരുന്നു. ഇപ്പോള്‍ അദ്ദേഹം സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടുന്നു. സിഗരറ്റ് വലിക്കാതെ ലാഭിച്ച തുക കൊണ്ട് ഒരു സൈക്കിള്‍ വാങ്ങി. ഇന്ന് അദ്ദേഹം 36 മൈലുകള്‍ വരെ സൈക്കിള്‍ ചവിട്ടാറുണ്ട്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.