ജോസഫ്: ബുദ്ധിമുട്ടുകളിലെ സഹായം
ജോസഫ് ലുത്തിനിയായിയെ ഏഴു പുതിയ വിശേഷണങ്ങളിലൊന്നായ യൗസേപ്പിതാവേ ബുദ്ധിമുട്ടുകളിലെ സഹായമേ (Fulcimen in difficultatibus) എന്നതാണ് ഇന്നത്തെ നമ്മുടെ ചിന്താവിഷയം. മനുഷ്യൻ്റെ ബുദ്ധിമുട്ടുകളിൽ താങ്ങും തണലുമായി നിൽക്കുന്ന ഒരു സഹായി ഉണ്ടാവുക എന്നത് ഏതൊരു മനുഷ്യൻ്റെയും ഭാഗ്യമാണ്. അത്തരത്തിലുള്ള ഒരു സഹായിയാണ് ദൈവപുത്രൻ്റെ വളർത്തു പിതാവായ വിശുദ്ധ യൗസേപ്പിതാവ്.
മനുഷ്യവംശം ബുദ്ധിമുട്ടുകളിൽ വലയുമ്പോൾ രക്ഷയ്ക്കായി അവർക്കു സഹായത്തിൻ്റെ വലതുകരം നീട്ടിക്കൊടുക്കുന്ന സുകൃതമാണ് യൗസേപ്പിതാവ്. ആ വിശ്വാസം സഭയ്ക്കുള്ളതുകൊണ്ടാണ് യൗസേപ്പിൻ്റെ പക്കലേക്ക് പോവുക എന്നതു തന്നെ ഒരു പ്രാർത്ഥനയായി പരിണമിച്ചത്.
ജിവിത പ്രതിസന്ധികളുടെ വലിയ പേമാരികളെ ദൈവാശ്രയ ബോധത്താൽ അതിജീവിച്ച യൗസേപ്പിൻ്റെ പക്കൽ ഏതു പ്രശ്നത്തിനുമുള്ള പരിഹാരമുണ്ട്. ദൈവ പിതാവിൻ്റെ പ്രതിനിധിയും ദൈവപുത്രൻ്റെ വളർത്തു പിതാവും പരിശുദ്ധാത്മാവിൻ്റെ ആജ്ഞാനുവര്‍ത്തിയും
ദൈവമാതാവിൻ്റെ സംരക്ഷകനുമായ യൗസേപ്പിതാവു കൂടെയുള്ളപ്പോൾ ഏതു പ്രതിസന്ധികളും നമ്മൾ അതിജീവിക്കും. ഈ പ്രത്യാശ നമ്മെ നിരാശരാക്കാതിരിക്കട്ടെ.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.