ഒരു നനഞ്ഞ പ്രഭാതക്കാഴ്ച

വയനാട്ടിൽ ഞങ്ങൾ താമസിക്കുന്ന
ലാസലെറ്റ് ആശ്രമത്തിന് നാലേക്കർ സ്ഥലമാണുള്ളത്. പള്ളിയും ധ്യാനകേന്ദ്രവും പ്രാർത്ഥനാ കൂടാരങ്ങളുമൊക്കെയാണ് ഇവിടെയുള്ളത്.
വീഥികളിലും മറ്റു ചില പ്രധാന ഇടങ്ങളിലും രാത്രിയിൽ ലൈറ്റ് ഓണാക്കിയിടുക പതിവാണ്.
അവ അണയ്ക്കാൻ
ഇന്ന് പുലർച്ചെ പുറത്തേക്കിറങ്ങാൻ ഒരുങ്ങുമ്പോൾ ശക്തമായ മഴ.
കുറച്ചു നേരം കാത്തു നിന്നിട്ടും
മഴ ശമിക്കുന്നില്ല.
പൂമുഖത്തിരുന്ന വലിയ
കുടയെടുക്കാൻ മനസ് മന്ത്രിച്ചു.
ഞാൻ മുറ്റത്തേയ്ക്കിറങ്ങിയത് ഇഷ്ടപ്പെടാത്തതുപോലെ
മഴ കൂടുതൽ ശക്തിയാർജിക്കാൻ തുടങ്ങി. കൂടെ ചുളുചുളുപ്പൻ കാറ്റും.
ഒരു വിധത്തിൽ ലൈറ്റുകളണച്ച് തിരിച്ചെത്തിയപ്പോഴേയ്ക്കും
വസ്ത്രമാകെ നനഞ്ഞ് കുതിർന്നിരുന്നു…..
പിന്നീടെൻ്റെ ഉള്ളം പറഞ്ഞു:
“ജീവിതവും ചിലപ്പോഴെല്ലാം
ഇങ്ങനെയാണ്
ഒരു കുടയുടെ ബലത്തിൽ
നനയാതിരിക്കാൻ ശ്രമിക്കുമ്പോഴായിരിക്കും
കുട കൊണ്ട് മറയ്ക്കാൻ കഴിയാത്ത ശക്തിയിൽ കാറ്റും മഴയും വരിക.”
ഇന്നീ ചിന്തകൾ കുറിക്കാൻ
കാരണം അവളാണ്; സമരിയക്കാരി.
അവളുടെ ജീവിതകഥ വായിക്കാത്തവർ ഉണ്ടാവില്ല (Ref യോഹ 4).
പതിവുപോലെ ആളൊഴിഞ്ഞ സമയം നോക്കി അന്നുമവൾ കിണറ്റിൻക്കരയിലെത്തി.
എന്നാൽ അന്ന്,
സകല പ്രതീക്ഷകളും തകർത്തുകൊണ്ട് ആർത്തിരമ്പുന്ന മഴപോലെയാണ് അവൾക്കരികിൽ ക്രിസ്തു എത്തിയത്. ക്രിസ്തുവിൻ്റെ ചോദ്യങ്ങളെ
നുണയുടെ കുടകൊണ്ട് മറയ്ക്കാൻ ശ്രമിച്ചിട്ടും അവൾ പരാജിതയായി.
ക്രിസ്തുവിൻ്റെ ‘പെയ്ത്തിൽ’
അവളാകെ നനഞ്ഞു കുതിർന്നു.
ആ നനവ് അവളെ ഒരു പുതിയ സ്ത്രീയാക്കി. പാപക്കറകളെല്ലാം കഴുകപ്പെട്ട് പുത്തനഴകിൽ അവൾ കൂടുതൽ പ്രശോഭിതയായി.
ഒരു മഴപ്പെയ്ത്ത് പോലെ
ക്രിസ്തുവിനോട് നമ്മുടെ ജീവിതത്തിൽ ഇടപെടാൻ പറയുക.
അവിടുത്തെ അനുഗ്രഹ മഴയാൽ നനയപ്പെടുമ്പോൾ നമ്മളും
പുതുസൃഷ്ടിയാകും.
ജീവിതം കൂടുതൽ
പ്രകാശപൂരിതമാവുകയും ചെയ്യും.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles