പകരക്കാരൻ

2014 ലെ ഫുട്ബോൾ ലോകകപ്പ്
ഫൈനൽ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും.
ജർമനിയും അർജൻ്റീനയും തമ്മിലുള്ള മത്സരം.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും
ഗോൾവല കുലുങ്ങാതിരുന്ന കളി.
ലഭിച്ച അവസരങ്ങൾ ഇരുകൂട്ടരും പാഴാക്കി.
കാണികളെല്ലാം ഒരു ഗോളിനു വേണ്ടി ആകാംക്ഷയോടെ കാത്തിരുന്ന നിമിഷങ്ങൾ.
എൺപത്തിയെട്ടാം മിനിട്ടിൽ
ജർമൻ കോച്ച് യോവാക്കിം ലോ
നടത്തിയ നിർണായക തീരുമാനം
കളിയുടെ ഗതി തിരിക്കുമെന്ന്
ആർക്കും പ്രവചിക്കാനായില്ല.
ആ തീരുമാനം മറ്റൊന്നുമായിരുന്നില്ല,
ജർമൻ ടീമിലെ മികച്ച സ്കോറർ ആയിരുന്ന ക്ലോസിനെ പിൻവലിച്ച് പകരക്കാരനായി മരിയോ ഗ്യോട്ട്സേ എന്ന ഇരുപത്തിരണ്ടുകാരനെ കളത്തിലിറക്കുക.
മരിയോ ഗ്യോട്ട്സേയെ മൈതാനത്തേക്കിറക്കുന്നതിനു മുമ്പ്
പരിശീലകൻ അവൻ്റെ കാതുകളിൽ പറഞ്ഞു:
“മെസ്സിയേക്കാൾ മികച്ച കളിക്കാരനാണ്
നീ. ഇക്കാര്യം തെളിയിക്കാനുള്ള അവസരമാണിത്.”
പ്രധാന കളിക്കാർ ക്ഷീണിക്കുമ്പോഴോ,
പ്രതീക്ഷിച്ച നിലവാരത്തിൽ എത്താതിരിക്കുമ്പോഴോ, പരിക്കേൽക്കുമ്പോഴൊ ആണ്
പകരക്കാരൻ കളത്തിലിറങ്ങുന്നത്.
തുടർന്നുള്ള മത്സരങ്ങളിൽ ടീമിൽ നിലനിൽക്കണമെങ്കിൽ
ഏറ്റവും മികച്ച രീതിയിൽ കളിക്കുക എന്നല്ലാതെ പകരക്കാരനു മുമ്പിൽ മറ്റൊരുപാധിയുമില്ലല്ലോ?
അധിക സമയത്തേക്ക് നീങ്ങിയ
ആ മത്സരത്തിലെ 112-ാം മിനിട്ടിൽ അർജൻ്റീനയുടെ വല കുലുങ്ങി.
നിറയൊഴിച്ചത് പകരക്കാരനായ്
എത്തിയ മരിയോ തന്നെ!
ആ ഗോളിൻ്റെ മികവിൽ ജർമനി
ലോകകപ്പ് സ്വന്തമാക്കി.
സ്വയം ജീവനൊടുക്കിയ
ഒറ്റുകാരൻ യൂദാസിനു പകരമായി തിരഞ്ഞെടുക്കപ്പെട്ടവനായിരുന്നു
മത്തിയാസ്.
യൂദാസിൻ്റെ അപകീർത്തി മാറ്റി വിശ്വസ്തതയുടെ ആൾരൂപമാകുക
എന്ന ദൗത്യം മനോഹരമായി നിവർത്തിച്ചവനാണ് മത്തിയാസ്. ജറുസലെമിൽ വച്ച് കല്ലെറിയപ്പെട്ട് വാൾത്തലയാൽ രക്തസാക്ഷിത്വം വരിച്ചു എന്നാണ് ചരിത്രം.
“എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും
ചുമട്‌ ഭാരം കുറഞ്ഞതുമാണ്‌ “
(മത്തായി 11 : 30) എന്ന ക്രിസ്തു വചനത്തിന്
ജീവിതം കൊണ്ട് സാക്ഷ്യം നൽകിയ വിശുദ്ധൻ നമുക്കും മാതൃകയാകട്ടെ.
ജീവിതത്തിൽ ലഭിക്കുന്ന അവസരങ്ങൾ വിശ്വസ്തതയോടെ ഉപയോഗിച്ച് വിശുദ്ധിയിലേക്കുയരുവാൻ
ഈ വിശുദ്ധൻ്റെ മാധ്യസ്ഥം
നമുക്ക് യാചിക്കാം.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles