സക്രാരിയെ സുവിശേഷത്തിലെ ബഥനിയോട് ഉപമിക്കുന്നത് എന്തു കൊണ്ട്?

വി. ജോസ് മരിയ എസ്‌ക്രിവ സക്രാരിയെ വിശേഷിപ്പിച്ചിരുന്നത് ബഥനി എന്നാണ്. ബഥനി ബൈബിളിലെ പ്രസിദ്ധമായൊരു സ്ഥലമാണ്. അതിന് ചില സവിശേഷതകളുണ്ട്.

യേശു വീണ്ടും വീണ്ടും സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു ഭവനമാണ് ബഥനി. ലാസറിന്റെയും മര്‍ത്തായുടെയും മറിയത്തിന്റെയും ഭവനം. അവിടെ വച്ചാണ് മറിയം യേശുവിന്റെ പാദങ്ങളില്‍ തൈലാഭിഷേകം നടത്തിയതും ലാസറിനെ മരണത്തില്‍ നിന്ന് ഉയിര്‍പ്പിച്ചതും. സ്വര്‍ഗത്തിലേക്ക് പോകും മുമ്പ് യേശു ബഥനിയില്‍ എത്തുന്നതും നാം ബൈബിളില്‍ വായിക്കുന്നു.

സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടുമുട്ടുന്ന ഒരു സ്ഥലം ആയിട്ടാണ് വി. ജോസ് എസ്‌ക്രിവ ബഥനിയെ കാണുന്നത്. അതു പോലെ സക്രാരിയും യേശുവുമായുള്ള സൗഹൃദ കൂടിക്കാഴ്ച നടത്തുന്ന സ്ഥലമാണ്.

നാം ഓരോരുത്തരും ഒരു സക്രാരിയായി, അല്ലെങ്കില്‍ ബഥനിയായി മാറാന്‍ യേശു ആഗ്രഹിക്കുന്നു. നാം ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴാണ് നാം സക്രാരിയും ബഥനിയുമായി മാറുന്നത്. തന്റെ സ്‌നേഹിതരായ മര്‍ത്തായെയും മറിയത്തെയും ലാസറിനെയും പതിവായി സന്ദര്‍ശിക്കുന്നതു പോലെ നമ്മുടെ ഹൃദയം പതിവായി സന്ദര്‍ശിക്കാന്‍ ഈശോ ആഗ്രഹിക്കുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles