ജോസഫ്: കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകാത്ത വ്യക്തി
നാളയാകട്ടെ അല്ലങ്കിൽ പിന്നീടൊരിക്കലാകട്ടെ എന്ന മനോഭാവത്താടെ പ്രധാനവും അപ്രധാനവുമായ ചില കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകുന്ന (Procrastination) ശീലം നമ്മളിൽ ചിലർക്കുണ്ട്.
യൗസേപ്പിതാവിൻ്റെ ജീവിതം ഇതിനു നേരെ വിപരീതമായിരുന്നു. ദൈവീക പദ്ധതികളാടു എല്ലാ അവസരത്തിലും ചടുലതയോടെ പ്രത്യുത്തരിച്ച വ്യക്തിയാണ് യൗസേപ്പ്. യാതൊന്നും പിന്നീടൊരികലാകട്ടെ എന്ന മനോഭാവത്തോടെ അദ്ദേഹം അവഗണിച്ചില്ല. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ രണ്ടു അധ്യായങ്ങളിൽ ഇതു വ്യക്തമാണ്. താഴെപ്പറയുന്ന മൂന്നു വചനഭാഗത്തും കാര്യങ്ങൾ നീട്ടികൊണ്ടു പോകാതെ ചടുലതയിൽ പ്രത്യുത്തരിക്കുന്ന യൗസേപ്പിതാവിനെ കാണാൻ കഴിയും.
“ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന് കല്പിച്ചതുപോലെപ്രവര്ത്തിച്ചു.
(മത്തായി 1 : 24)
അവന് ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി; (മത്തായി 2 : 14)
അവന് എഴുന്നേറ്റ്, ശിശുവിനെയും അമ്മയെയുംകൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു പുറപ്പെട്ടു.
(മത്തായി 2 : 21 )
കടമകളും ഉത്തരവാദിത്വങ്ങളും നീട്ടിക്കൊണ്ടുപോകാതെ തദാനുസരണം പ്രവർത്തിക്കാൻ ഒരു വ്യക്തിക്കു സാധിക്കണമെങ്കിൽ അവൻ്റെ മനസ്സു എകാഗ്രമായിരിക്കണം. ദൈവഹിതം നിറവേറ്റുക എന്ന ഏക ലക്ഷ്യത്തിൽ യൗസേപ്പിനു ശരികളെ ഉണ്ടായിരുന്നുള്ളു. അതിനാൽ പിന്നീടൊരിക്കലാവട്ടെ എന്ന ചിന്ത പോലും അവനെ അലട്ടിയിരുന്നില്ല.
~ ഫാ. ജയ്സൺ കുന്നേൽ mcbs ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.