പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങളും 12 ഫലങ്ങളും ഏവ?
കത്തോലിക്കാ സഭയില്‍ പരിശുദ്ധാത്മാവിന്റെ വലിയ അഭിഷേകത്തിനാണ് ഇരുപതാം നൂറ്റാണ്ട് സാക്ഷ്യം വഹിച്ചത്. ലോകമെമ്പാടും ആത്മാവിന്റെ അഭിഷേകം നിറഞ്ഞു. ഒപ്പം പരിശുദ്ധാത്മാവിന്റെ വരങ്ങളും ദാനങ്ങളും ഫലങ്ങളും വിശ്വാസികളില്‍ നിറഞ്ഞു. സഭയെ കെട്ടിപ്പടുക്കുക എന്നതാണ് ഈ വിശുദ്ധ കൃപകളുടെ ലക്ഷ്യം. വരങ്ങളായാലും ഫലങ്ങളായാലും അവയുടെയെല്ലാം ലക്ഷ്യം നമ്മുടെ വിശുദ്ധീകരണമാണ്. അവ ഏതെല്ലാമാണ് എന്നു നോക്കാം.
പരിശുദ്ധാത്മവിന്റെ ഏഴു ദാനങ്ങള്‍ ഇവയാണ്.
1. ജ്ഞാനം
2. ബുദ്ധി
3 വിവേകം
4. ധൈര്യം
5. അറിവ്
6. ദൈവഭക്തി
7 ദൈവഭയം
പരിശുദ്ധാത്മാവിന്റെ 12 ഫലങ്ങള്‍ ഇവയാണ്.
1. ഉപവി
2. ആനന്ദം
3. സമാധാനം
4. ക്ഷമാശീലം
5. ദയ
6. നന്മ
7. സ്ഥിരത
8. ശാന്തത
9. വിശ്വാസം
10. അടക്കം
11. ഇന്ദ്രിയനിഗ്രഹം
12. ബ്രഹ്മചര്യം
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.