ഞാൻ നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്തല്ലേ?

ദിനംപ്രതി എത്ര സംഗതികളാണ് നിങ്ങളെ ഭാരപ്പെടുത്തുന്നത്! നിങ്ങളുടെ പ്രിയപ്പെട്ടവരെ പ്രതിയുള്ള എത്ര പ്രശ്നങ്ങളാണ് നിങ്ങളുടെ ഹൃദയത്തെ പീഡിപ്പിക്കുന്നത്! എത്ര ഭാരമുള്ള ദുഃഖമാണ് കൂടെ കൂടെ പേറുന്നത് !അടുത്ത ഒരു സുഹൃത്തിനോട് അതേക്കുറിച്ച് സംസാരിക്കാൻ ആഗ്രഹമില്ലേ? ഞാൻ നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്തല്ലേ? എങ്കിൽ, നിങ്ങളുടെ പ്രിയപ്പെട്ടവരെ എന്നരികിൽ കൊണ്ടുവരിക.
നിങ്ങൾ നോക്കി കാക്കുന്നവരെയും നിങ്ങൾക്ക് ദുഃഖ കാരണമാകുന്നവരെയും ആപത്തിൽ ആണെന്ന് നിങ്ങൾ അറിയുന്ന നിരവധി ആളുകളെയും എന്ന് മാത്രമല്ല, പ്രത്യാശയ്ക്ക് വകയില്ലാത്തതായി നിങ്ങൾക്ക് തോന്നുന്ന എല്ലാ വസ്തുതകളും എന്റെ അടുത്ത് കൊണ്ടുവന്ന് എന്റെ കരുണയിലും സ്നേഹത്തിലും പൂർണമായി ആശ്രയിച്ച് ഏൽപ്പിച്ചു തരിക.
എല്ലാവിധ പാപങ്ങളാലും സഹനങ്ങളാലും തകർന്നു പോകാൻ നിങ്ങൾ സ്വയം വിട്ടുകൊടുക്കരുത്. എല്ലാം എന്റെ അതിരുകളില്ലാത്ത സ്നേഹത്തിൽ ഞാൻ വഹിച്ചതും പരിഹാരം ചെയ്തതുമാണ്. ഈ സ്നേഹത്തിലേക്ക് കണ്ണുകൾ ഉയർത്തുക. കുരിശിലേക്ക് കണ്ണുകൾ ഉയർത്തുക. വിമോചനത്തിൽ വിശ്വസിക്കുക. അതിന്റെ രക്ഷാകര കൃപയ്ക്കു കീഴിൽ സ്വയം അർപ്പിക്കുക. അങ്ങനെ സർവ്വ സ്പർശിയായ അഗ്രഹ്യമായ കരുണയിൽ നിങ്ങൾ എല്ലാവർക്കും അത് നിത്യരക്ഷയായി ഭവിക്കും.

(ഫ്രാൻസിസ്ക മരിയ എന്ന കർമലീത്താ സിസ്റ്ററിലൂടെ ലഭിച്ച വെളിപ്പെടുത്തലുകൾ)


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles