ഹാര്‍ട്ട്ഫോര്‍ഡില്‍ സിറോ മലബാര്‍ സമൂഹത്തിന് പള്ളിയായി
അമേരിക്കയിലെ കനക്ടികട്ട്് സംസ്ഥാനത്തെ നൂറോളം കത്തോലിക്കാ കുടുംബങ്ങള്‍ ഹാര്‍ട്ട് ഫോര്‍ഡ് അതിരൂപതയുടെ കീഴിലുള്ള വെസ്റ്റ് ഹാര്‍ട്ട് ഫോര്‍ഡിലെ സെന്റ് ഹെലേന ദൈവാലയം സ്വന്തമാക്കി. 2 പതിറ്റാണ്ടായി ഇവിടെയുള്ള സിറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ സ്വപ്നമാണ് സ്വന്തമായി പള്ളി.
സെന്റ് ജിയന്ന ഇടവകയില്‍ നിന്ന് 9.5 ലക്ഷം ഡോളറിനാണ് പള്ളി സ്വന്തമാക്കിയത്. 5.3 ഏക്കര്‍ സ്ഥലത്താണ് 450 പേര്‍ക്ക് ഇരിക്കാവുന്ന ദേവാലയം. 200 പേരെ ഉള്‍ക്കൊള്ളുന്ന പാരിഷ് ഹാളും 4 സണ്‍ഡേ സ്കൂള്‍ ക്ലാസ്സുകളും വൈദിക മന്ദിരവും വിശാലമായ പാര്‍ക്കിങ്ങും ഇവിടെയുണ്ട്. അടുത്തമാസം 10ന് നടക്കുന്ന കുര്‍ബാന മദ്ധ്യേ ഷിക്കാഗോ സിറോ മലബാര്‍ രൂപത അധ്യക്ഷകന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഹാര്‍ട്ട് ഫോര്‍ഡിനെ സിറോ മലബാര്‍ മിഷന് രൂപതയുടെ 48-ാമത്തെ ഇടവകയായി പ്രഖ്യാപിക്കും.
Mar Jacob Angadiath
Bishop, St. Thomas Syro Malabar Catholic Diocese of Chicago
രൂപതയുടെ സഹായ മെത്രാന് ജോയി ആലപ്പാട്ട്, ഹാര്‍ട്ട് ഫോര്‍ഡ് അതിരൂപത സഹായ മെത്രാന് ബിഷപ്പ് ജുവാന്‍ മിഗുള്‍ ബെറ്റന്‍ കോര്‍ട്ട് തുടങ്ങിയവര്‍ സഹകാര്‍മ്മികരാകും.
Mar Joy Alappatt
Aux. Bishop, St. Thomas Syro Malabar Catholic Diocese of Chicago
Most Rev. Juan Miguel Betancourt SEMV
Aux. Bishop, Archdiocese of Hartford
Rev. Fr. Joseph Pullikattil
Vicar
2000 മുതല്‍ സെന്റ് തോമസ് സിറോ മലബാര്‍ മിഷനായി പ്രവര്‍ത്തിച്ചിരുന്ന ദേവാലയത്തിന്റെ പ്രഥമ ഡയറക്ടര്‍ ഫാ. തോമസ് പുതിയിടമായിരുന്നു. 2016 ഡിസംബറില്‍ ചുമതലയേറ്റ ഫാ. ജോസഫ് പുള്ളിക്കാട്ടിലിന്റെ നേതൃത്വത്തില്‍ 6 വര്‍ഷമായി പള്ളി വാങ്ങാനുള്ള ഊര്‍ജ്ജിത ശ്രമം ആരംഭിച്ചിട്ട്. ട്രസ്റ്റിമാരായ ആല്വിന് മാത്യു, ബിനോയ് സ്കറിയ, കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ ജോസ് എന്നിവര്‍ നേതൃത്വം നല്കി.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.