ലോകയുവജനദിനത്തിനായി ബെത്ലെഹേമില്‍ നിന്ന് പത്തുലക്ഷം ജപമാലകള്‍
യേശു ക്രിസ്തു ജനിച്ച പട്ടമത്തില്‍ നിന്നുള്ള കലാകാരന്മാര് നിര്‍മിച്ച പത്തു ലക്ഷം ജപമാലകള്‍ പാനമയില്‍ നടക്കുന്ന ലോക യുവജനദിനത്തിലേക്ക് അയക്കുന്നു. എയ്ഡ് ഇന്‍ ചര്‍ച്ച് നീഡ് എന്ന സംഘടനയാണ് ഇതിനായി പണം മുടക്കുന്നത്. യുവജനദിനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സമ്മാനമായാണ് ഈ ജപമാല നല്‍കുക.
ജീവിതദുരിതങ്ങളിലൂടെയും സാമ്പത്തിക പ്രതിസന്ധികളിലൂടെയും കടന്നു പോകുന്ന ബെത്ലെഹേമിലെ കലാകാരന്മാരെ സഹായിക്കുന്നതിനാണ് ഇങ്ങനെയൊരു പദ്ധതിയുമായി എയ്ഡ് ഇന്‍ ചര്‍ച്ച് നീഡ് മുന്നോട്ടു വന്നിരിക്കുന്നത്. ഇതിനായി ഒരു ലക്ഷം രൂപയാണ് സംഘടന സംഭാവന ചെയ്തിരിക്കുന്നത്.
ജനുവരി 22 മുതല്‍ 27 വരെ പാനമയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഫ്രാന്‍സിസ് ഇന്ന് ബുധനാഴ്ച സംബന്ധിക്കും.