ഒരുവനെ വിവേകി ആക്കുന്നത് എന്ത്?

അനുദിന വിവേകം

എല്ലാ വാക്കും പ്രേരണയും വിശ്വസിക്കരുത്. ദൈവത്തെ മുന്‍നിറുത്തി വളരെ ശ്രദ്ധിച്ച് ആലോചിച്ചു മാത്രമാണ് ചെയ്യേണ്ടത്. നമ്മള്‍ എത്ര ദുര്‍ബലരാണ്. പലപ്പോഴും ഇതരരുടെ കുറ്റങ്ങള്‍ എളുപ്പം വിശ്വസിക്കുകയും പറയുകയും ചെയ്യുന്നു. നല്ല മനുഷ്യര്‍ എല്ലാ കഥകളും എളുപ്പം വിശ്വസിക്കാറില്ല. മാനുഷിക ദൗര്‍ബല്യവും ദുഷ്പ്രവണതകളും സംസാരത്തിലെ പിഴവുകളും അവര്‍ക്കറിയാം.

സുകൃതം ഒരുവനെ വിവേകിയാക്കുന്നു

ചെയ്തികളില്‍ ധൃതി കൂട്ടാത്തത്, സ്വന്തം അഭിപ്രായങ്ങളില്‍ കടുംപിടുത്തം ഇല്ലാത്തത് വലിയ വിവേകമാണ്. എല്ലാവരെയും എളുപ്പം വിശ്വസിക്കാത്തതും കേള്‍ക്കുന്നവ ഉടനെ ഇതരരോട് പറയാത്തതും അങ്ങനെ തന്നെ. മനസ്സാക്ഷിയുള്ള വിജ്ഞാനിയായ മനുഷ്യന്റെ ഉപദേശം തേടണം. സ്വന്തം അഭിപ്രായങ്ങളനിസരിച്ച് ചെയ്യാതെ അറിവുള്ളവരുടെ ആലോചന ഇഷ്ടപ്പെടണം. ഉത്തമമായ ജീവിതം മനുഷ്യനെ ദൈവ തിരുമുമ്പില്‍ ജ്ഞാനിയാക്കുന്നു. പല കാര്യങ്ങളിലും വിദഗ്ദനും സ്വയം എത്ര താഴുന്നുവോ, ദൈവത്തിന് എത്ര കീഴ്‌പ്പെടുന്നുവോ അത്രയും എല്ലാറ്റിലും ജ്ഞാനിയും ശാന്തശീലനും ആകും.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles