സ്വാര്‍ത്ഥമതികള്‍ക്ക് യഥാര്‍ത്ഥ ക്രിസ്ത്യാനികളാകാന്‍ സാധ്യമല്ല എന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ ജീവിതത്തില്‍ സ്വാര്‍ത്ഥതയ്്ക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ. അപ്പസ്‌തോലന്മാരുടെ നടപടി പുസ്തകത്തില്‍ ആദിമക്രൈസ്തവരുടെ ജീവിതമാതൃക ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
‘ആദിമക്രൈസ്തവ സമൂഹത്തില്‍ വിശ്വാസികള്‍ ഐക്യത്തിനും പങ്കുവയ്ക്കലിനും വേണ്ടി വ്യക്തിതാല്പര്യങ്ങള്‍ മാറ്റിവച്ചിരുന്നു. ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ സ്വര്‍ത്ഥതയ്ക്ക് സ്ഥാനമില്ല’ പാപ്പാ പറഞ്ഞു.
അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ വിവരിക്കുന്ന ക്രിസ്തവ ജീവിതം പരിശോധിക്കുകയാണെങ്കില്‍ അവര്‍ വളരെ സവിശേഷമായ രീതിയിലാണ് ജീവിച്ചതെന്ന് നമുക്ക് കാണാന്‍ സാധിക്കും. അവര്‍ അപ്പോസ്തലന്മാരുടെ പ്രബോധനം അനുസരിച്ച് അപ്പം മുറിക്കല്‍ ശുശ്രൂഷയിലും പ്രാര്‍ത്ഥനയിലും പങ്കു കൊണ്ട് സമൂഹജീവിതം നയിച്ചു, പാപ്പാ വിശദമാക്കി.
ആദിമക്രൈസ്തവരുടെ ജീവിതം ഇന്നത്തെ ആധുനിക സമൂഹത്തിന്റെ ജീവിതശൈലിക്ക് വിരുദ്ധമായിരുന്നു എന്ന് പാപ്പാ പറഞ്ഞു. ഇന്നത്തെ മനുഷ്യന്‍ മറ്റുള്ളവര്‍ക്ക് ദ്രോഹമുണ്ടാകുമോ എന്ന് ചിന്തിക്കാന്‍ മെനക്കെടാതെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ പിന്തുടരുകയാണ്.
ജ്ഞാനസ്‌നാനത്തിലൂടെ ലഭിക്കുന്ന കൃപ സഹോദരന്മാര്‍ തമ്മില്‍ ക്രിസ്തുവിലുള്ള ഐക്യമാണ് വെളിവാക്കുന്നത്. അവര്‍ പങ്കുവയ്ക്കുകയും അപരനോട് താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു, പാപ്പാ പറഞ്ഞു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.