വിദ്യാലയങ്ങള്‍ കാലത്തിന്‍റെ അടയാളങ്ങള്‍ വായിക്കാന്‍ പഠിപ്പിക്കണം

ലജ്ജാകരമായ അസമത്വത്തിനു ജന്മമേകുന്ന തരത്തിലുള്ളതും ലോകജനതയെ സഹനങ്ങളിലേക്കു തള്ളിവിടുന്നതുമായ ഒരുതരം വികസന-ഉപഭോഗ മാതൃകകളോടു വിമര്‍ശനാത്മക ഭാവം വളര്‍ത്തിയെടുക്കുന്ന വേദിയാകണം പാഠശാലകളെന്ന് പാപ്പാ പറയുന്നു.

വിദ്യാലയങ്ങള്‍ പാവപ്പെട്ടവരെ സ്വാഗതം ചെയ്യുന്നതും അവര്‍ക്കായി തുറന്നുകിടക്കുന്നതുമായ ഇടമായിരിക്കണമെന്ന് മാര്‍പ്പാപ്പാ.

1983 മുതല്‍ 2008 വരെ ഈശോസഭയുടെ പൊതുശ്രേഷ്ഠനായിരുന്ന വൈദികന്‍ പീറ്റര്‍ ഹാന്‍സ് കോള്‍വെന്‍ബാക് 2001ല്‍ സ്ഥാപിച്ചതും, കൊളൊംബിയായിലെ ബോഗൊട്ട ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ, ഈശോസഭാ വിദ്യാലയങ്ങളുടെ ലത്തീനമേരിക്കന്‍ സംയുക്തസമിതിയുടെ സ്ഥാപനവാര്‍ഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച (10/06/2021) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ പാവപ്പെട്ടവരുടെ പക്ഷം ചേരുകയെന്ന സഭയുടെ കടമയ്ക്കൂന്നല്‍ നല്‍കിക്കൊണ്ട് ഇപ്രകാരം പ്രസ്താവിച്ചത്.

ലത്തീനമേരിക്കയിലെ 19 നാടുകളിലായുള്ള തൊണ്ണൂറിലേറെയുള്ള ഈശോസഭാ വിദ്യാലയങ്ങളുടെ ഒരു ശൃംഖലയായ ഈ സംയുക്തസമിതി ഫ്ലക്സി (FLACSI) എന്ന ചുരുക്ക സംജ്ഞയിലാണ് അറിയപ്പെടുന്നത്.

പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കായി വാതിലുകള്‍ തുറന്നിടുന്നതിലൂടെ, അവനവന്‍റെയും മറ്റുള്ളവരുടെയും മുറിവുകള്‍ സൗഖ്യമാക്കുന്നതിനും കാലത്തിന്‍റെ അടയാളങ്ങള്‍ വായിക്കാന്‍ പഠിക്കുന്നതിനും ഇടം ലഭിക്കുമെന്ന് പാപ്പാ വിശദീകരിച്ചു.

സ്വാര്‍ത്ഥഭരിതമായ ഒരു വരേണ്യഭാവം വിദ്യാലയങ്ങള്‍ക്കരുതെന്നും പാപ്പാ തന്‍റെ  സന്ദേശത്തില്‍ അടിവരയിട്ടു കാണിച്ചു.

ലജ്ജാകരമായ അസമത്വത്തിനു ജന്മമേകുന്ന തരത്തിലുള്ളതും ലോകജനതയെ സഹനങ്ങളിലേക്കു തള്ളിവിടുന്നതുമായ ഒരുതരം വികസന-ഉപഭോഗ മാതൃകകളോടു വിമര്‍ശനാത്മക ഭാവം വളര്‍ത്തിയെടുക്കുന്ന വേദിയാകണം പാഠശാലകളെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

കാലത്തിന്‍റെ അടയാളങ്ങള്‍ തിരിച്ചറിയാനും വായിക്കാനും, നന്ദിയുള്ളവരായിരിക്കുകയും പങ്കുവയ്ക്കുകയും ചെയ്യേണ്ട ദാനമായി ജീവിതത്തെ മനസ്സിലാക്കാനും പഠിപ്പിക്കുന്ന വേദിയാകട്ടെ വിദ്യാലയങ്ങള്‍ എന്ന് പാപ്പാ ആശംസിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles