ദൈവം വി. യൗസേപ്പിതാവിന്റെ വിശ്വസ്തതയെ പരീക്ഷിച്ചത് എങ്ങനെയെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-189/200

ജോസഫിന്റെ വിശ്വസ്തതയെ ഒരിക്കല്‍ക്കൂടി ശക്തിയായി പരീക്ഷിക്കുന്നതിന് ദൈവം ആഗ്രഹിച്ചു. അവിടുന്ന് ഒരു പ്രലോഭകനെ ജോസഫിന്റെ അടുത്തേക്കയച്ചു. അതു സംഭവിച്ചത് അവന്‍ കഠിനവേദനയില്‍ ക്ലേശിക്കുന്ന ഒരു രാത്രിയിലാണ്; യാതൊരുവിധ ആശ്വാസമോ സഹായമോ ലഭിക്കാതെ അത്യന്തം മര്‍മ്മഭേദകമായ കഠിനവേദനയില്‍ പുളഞ്ഞുപോകുന്ന അവസ്ഥാവിശേഷം! ആ സമയത്ത് അവന്റെ ക്ഷമയറ്റുപോകാനും നിരാശനാക്കുവാനും സാത്താന്‍ തീവ്രമായ പരീക്ഷണം നടത്തുകയായിരുന്നു. എത്ര വിഷമം നിറഞ്ഞ അവസ്ഥയിലൂടെയാണു വിശുദ്ധന്‍ അപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്നത് എന്നു സങ്കല്പിക്കാന്‍ പോലും കഴിയില്ല. എന്നിരുന്നാലും, ദൈവത്തിലുള്ള വിശ്വാസത്തിലും ഭക്തിയിലും ക്ഷമ കൈവെടിയാതെ അവന്‍ ഉറച്ചുനിന്നു.

അപരാജിതമായ സഹനശക്തി പ്രകടമാക്കുകയും ചെയ്തു. ഉജ്ജ്വലവും ധീരോദാത്തവുമായ പ്രവൃത്തിയിലൂടെയും ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തിലൂടെയും അവന്‍ ശത്രുവിനെ പരാജിതനാക്കി വിജയം വരിച്ചു. ദൈവം തന്നെ മറന്നുകളഞ്ഞാ എന്നുപോലും ചിന്തിച്ചുപോകുന്ന അവസ്ഥയിലാണ് ജോസഫ് ആ പരീക്ഷണത്തില്‍ വിജയിച്ചത്. ദൈവത്തിന്റെ ഔദാര്യത്തിനും അനുകമ്പയ്ക്കും വേണ്ടിയുള്ള തന്റെ യാചനയില്‍ ഉറച്ചുനിന്നു. കാരുണ്യവാനായ ദൈവം തന്റെ സഹായത്തിനു വരുമെന്ന വിശ്വാസത്തില്‍നിന്ന് ഒട്ടും വ്യതിചലിച്ചുമില്ല. നരകശക്തികള്‍ നടത്തിയ ആ വലിയ പോരാട്ടത്തില്‍ വീരോചിതമായി വിജയം വരിക്കാന്‍ അതുവഴി ജോസഫിനു കഴിഞ്ഞു.

ആ വലിയ പോരാട്ടത്തില്‍ മണിക്കൂറുകള്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍ ജോസഫ് ദൈവത്തോട് ഒരഭ്യര്‍ത്ഥന നടത്തി. ആ സമയത്ത് ഈശോ ജോസഫിനെ സന്ദര്‍ശിക്കാന്‍ വന്നു; ഈശോയെ കണ്ടമാത്രയില്‍ പിശാച് ഓടിമറഞ്ഞു. ഈ കഠിനപരീക്ഷയില്‍ ജോസഫ് സമാര്‍ജ്ജിച്ച കൃപയാലാണ് സാത്താന്‍ സംഭീതി പൂണ്ട് പരാജിതനായി പിന്‍വാങ്ങിയത്.

ഈശോയെ കണ്ടയുടനെ കൈ നീട്ടിക്കൊണ്ടു നിലവിളിച്ചു ”ഈശോയേ, സഹായിക്കണമേ. ഞാന്‍ അങ്ങേയറ്റം പീഡിതനാണ്. യഥാര്‍ത്ഥത്തില്‍ ജോസഫ് മരണത്തിന്റെ പിടിയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈശോ സഹായത്തിന് എത്തിയതോടെ തുടര്‍ന്നുണ്ടാകാനിരുന്ന പ്രലോഭനത്തില്‍നിന്നു മോചിതനാകുകയും വേദനകള്‍ കുറയുകയും ചെയ്തു. അവന്‍ ആഗ്രഹിച്ചതുപോലെ ആയില്ലെങ്കിലും ഉള്ളിന്റെയുള്ളില്‍ വളരെയധികം ആശ്വാസം കണ്ടെത്തി. കുറച്ചു ദിവസങ്ങള്‍കൂടി അസ്വസ്ഥമായ അവസ്ഥ നീണ്ടുനിന്നെങ്കിലും ഈശോ അടുത്തെത്തിയപ്പോഴേക്കും പീഡകളുടെ ദിവസങ്ങള്‍ പരിമിതമാക്കപ്പെട്ടു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles