വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട: വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാള്‍ കുഴിക്കാട്ടുശേരി വി. മറിയം ത്രേസ്യ-ധന്യന്‍ ജോസഫ് വിതയത്തില്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആരംഭിച്ചു. ജൂണ്‍ എട്ടിന് സമാപിക്കും. വ്യത്യസ്തമായ കാരുണ്യപ്രവര്‍ത്തനങ്ങളുടെ അകമ്പടിയോടെയാണ് തിരുനാള്‍ ആഘോഷങ്ങള്‍. യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് കൊടിയേറ്റി. വിശുദ്ധ മറിയം ത്രേസ്യയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെ അനുസ്മരിച്ച് കോവിഡ് ബാധിച്ച നിര്‍ധനരായ രോഗികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതിക്കു തുടക്കംകുറിച്ചു. വരുന്ന ഓരോ ദിവസങ്ങളിലും വ്യത്യസ്തങ്ങളായ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും. ജൂണ്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ രാവിലെ 6.15-ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. പ്രധാന തിരുനാള്‍ ദിനമായ ജൂണ്‍ എട്ടിന് രാവിലെ ഒമ്പതിനുള്ള തിരുനാള്‍ ദിവ്യബലിക്ക് ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും.
കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചാണ് തിരുനാള്‍ ആഘോഷങ്ങള്‍. തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ലൈവായി കാണാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. േെ.ാമ ൃശ്യമാവേൃലശെമ യുട്യൂബ് ചാനലില്‍ എല്ലാ ദിവസവും ഷെക്കെയ്‌ന ടെലിവിഷന്‍ ചാനലില്‍ ജൂണ്‍ എട്ടിനും തിരുക്കര്‍മ്മങ്ങള്‍ കാണാവുന്നതാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles