ജീവിതം തന്നെ സാക്ഷ്യം

ഫാർമകോഗ്നസി (Pharmacognosy) എന്ന വിഷയത്തിൽ ഉപരിപഠനം നടത്തുന്ന
ഒരു കന്യാസ്ത്രിയെ പരിചയപ്പെടാനിടയായി.
ഈ വിഷയത്തിൽ ഉപരിപഠനമുള്ള ചുരുക്കം കോളേജുകളെ ഇന്ത്യയിലുള്ളൂ.
സിസ്റ്ററിന് അഡ്മിഷൻ ലഭിച്ചത്
മുസ്ലീം മാനേജ്മെൻ്റ് നടത്തുന്ന
ഒരു കോളേജിലാണ്. ആ കലാലയത്തിൽ ആദ്യമായാണ് ഒരു കന്യാസ്ത്രി ഉപരിപഠനത്തിനെത്തുന്നത്.
അതിൻ്റെ ആശങ്ക കോളേജ് അധികൃതർക്കും സിസ്റ്ററിനുമുണ്ടായിരുന്നു.
സിസ്റ്ററെ സംബന്ധിച്ചിടത്തോളം
ഒരു പരിചയവുമില്ലാത്ത സ്ഥലം. അക്രൈസ്തവരായവർ
തന്നെ എങ്ങനെ നോക്കിക്കാണും
എന്നുള്ള ഉത്ക്കണ്ഠ.
എന്നാൽ ദൈവത്തിന് ഇതിന് പിന്നിൽ
ഒരു പദ്ധതിയുണ്ട് എന്ന ബോധ്യത്തോടെയാണ് സിസ്റ്റർ കോളേജിലെത്തിയത്.
തുടർന്നുള്ള വാക്കുകൾ
സിസ്റ്റർ പറയട്ടെ:
“അച്ചാ,
വലിയ സന്തോഷത്തോടെയാണ്
കോളേജിലെ സ്റ്റുഡൻ്റ്സും സ്റ്റാഫും
എന്നെ സ്വീകരിച്ചത്. ഞാൻ അവർക്കൊരു അദ്ഭുതമായിരുന്നു.
‘വിവാഹം കഴിക്കാതെ എങ്ങിനെ
ജീവിക്കാൻ കഴിയുന്നു,
എന്തിന് ജീവിക്കുന്നു’
എന്നീ ചോദ്യങ്ങൾ അവർ എന്നോട് ചോദിച്ചിട്ടുണ്ട്.
എന്നെ സംബന്ധിച്ചിടത്തോളം
കത്തോലിക്ക സന്യാസത്തിൻ്റെ മഹത്വം വെളിപ്പെടുത്താനും ക്രിസ്തുവിനെ പ്രഘോഷിക്കാനും ലഭിച്ച അവസരമായാണ് ഞാനിതിനെ കാണുന്നത്.
പഠനം പൂർത്തിയാകാറായി.
ഇക്കാലയളവിൽ ക്രിസ്തുവിനെ പ്രഘോഷിക്കാൻ ലഭിച്ച ഒരവസരവും
ഞാൻ പാഴാക്കിയില്ല.
എൻ്റെ ജീവിതം തന്നെയായിരുന്നു
ഏറ്റവും വലിയ സാക്ഷ്യമെന്ന്
ഞാൻ വിശ്വസിക്കുന്നു.
‘എന്നെ ശക്തനാക്കുന്നവനിലൂടെ
എല്ലാം ചെയ്യാൻ എനിക്ക് സാധിക്കും’
(ഫിലിപ്പി 4:13) എന്ന വചനത്തിൻ്റെ ശക്തി അനുനിമിഷം ഞാനനുഭവിക്കുന്നു.”
ആ സഹോദരിയെക്കുറിച്ച് എനിക്കേറെ അഭിമാനം തോന്നി.
“ഞാന്‍ ചെയ്‌തുകൊണ്ടിരിക്കുന്ന ജോലികള്‍തന്നെ – പിതാവാണ്‌ എന്നെ അയച്ചതെന്നു സാക്‌ഷ്യപ്പെടുത്തുന്നു”
(യോഹ 5 :36) എന്ന ക്രിസ്തു വചനങ്ങളുടെ പൂർത്തീകരണമാണ് അവരുടെ
ജീവിതമെന്ന് തോന്നി.
നമ്മുടെ പ്രവൃത്തികളും ക്രിസ്തുവിന്
സാക്ഷ്യം നൽകുന്നതാണോ
എന്ന് പരിശോധിച്ച് നോക്കാം.

~ ഫാദർ ജെൻസൺ ലാസലെറ്റ് ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles