ഉയിര്‍ത്തെഴുന്നേറ്റ അമേരിക്കയിലെ ഇമ്മാക്യുലേറ്റ് ദേവാലയം

ഗ്രീക്ക് മിത്തോളജിയിലെ ഫീനിക്‌സ് പക്ഷിയെ നമുക്ക് മറക്കാന്‍ സാധിക്കില്ല. സ്വന്തം ചാരത്തില്‍ നിന്നും ജീവന്‍ വീണ്ടെടുക്കുന്ന അതി ജീവനത്തിന്റെ കഥയാണത്. ദേവാലയങ്ങള്‍ നമ്മുടെ ഒക്കെ വിശ്വാസത്തിന്റെ സ്മാരകങ്ങള്‍ ആണ്. ഒത്തിരി ചരിത്രങ്ങള്‍ ഓരോ ദേവാലയത്തിനു പറയാന്‍ കാണും. പക്ഷേ, ഒരിക്കല്‍ നശിഞ്ഞു പോയ ഒരിടത്തു നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ അതിജീവനത്തെ പ്രാപിച്ച ഒരു ദേവാലയം. അതാണ് സെന്റ് മേരി ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ചര്‍ച്ച്.

ചരിത്ര വഴികള്‍

സെന്റ് മേരി ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ചര്‍ച്ചിനു പറയാന്‍ ഉള്ളത് ദേവാലയത്തിന്റെ പ്രൗഢ ഭംഗിയെ കുറിച്ചല്ല, മറിച്ചു, ഒരിക്കല്‍ നശിപ്പിക്കപ്പെടുകയും പിന്നീട് അമേരിക്കയിലെ കത്തോലിക്കര്‍ക്ക് തങ്ങളുടെ വിശ്വാസത്തിന്റെ അലങ്കാരമായി ചെയ്ത ഒരു ദേവാലയത്തിന്റെ പുനരുദ്ധാരണ കഥയാണ്.

1791ല്‍ അമേരിക്കയിലേക്കു കുടിയേറിയ കത്തോലിക്കര്‍ക്കു വേണ്ടി സ്ഥാപിച്ച പള്ളിയാണ് സെന്റ് പാട്രിക്ക് ചര്‍ച്ച്. റിച്ച്‌മോണ്ട് രൂപതയിലെ ഏറ്റവും പഴക്കമുള്ള പള്ളികളില്‍ ഒന്നായിരുന്നു സെന്റ് പാട്രിക്ക് ചര്‍ച്ച്. ആദ്യ കാലഘട്ടങ്ങളില്‍ ഐറിഷ്, ജര്‍മ്മന്‍, ആഫ്രിക്കന്‍സ് തുടങ്ങി എല്ലാ വിശ്വാസികളും ആരാധനയില്‍ പങ്കു കൊണ്ടിരുന്നു. പക്ഷെ ആ ഒരുമയ്ക്കു അധികം ആയുസ്സുണ്ടായിരുന്നില്ല. 1850 ഓടെ പ്രൊട്ടസ്റ്റന്റ് നേതൃത്വത്തിലുള്ള ‘പ്യൂരിറ്റി ഓ ഫ് ദി നേഷന്‍’ എന്ന കത്തോലിക്കാവിരുദ്ധ പ്രസ്ഥാനം നാടെങ്ങും രൂപം കൊണ്ടു.

കത്തോലിക്കര്‍ക്കെതിരായുള്ള വിവേചനം ശക്തമായ സെന്റ് പാട്രിക്ക് ചര്‍ച്ചിനെയും ബാധിച്ചു. പള്ളിയില്‍ന്ന് ആരാധനകള്‍ക്കു നേതൃത്വം കൊടുത്തിരുന്ന ഫാദര്‍ മാത്യു കേഫിനു നേരെ ഭീഷണികള്‍ ഉണ്ടായി. ദേവാലയത്തിലെ ദിവ്യകര്‍മങ്ങള്‍ മുടങ്ങുക പതിവായി. 1856 ല്‍ സെന്റ് പാട്രിയക്ക് ചര്‍ച്ച് അഗ്നിബാധക്കിരയാകുകയായിരുന്നു.

പുതിയ പള്ളി, പുതിയ നാമം

തീപിടുത്തത്തില്‍ പള്ളിയില്‍ ആകെ ബാക്കി ഉണ്ടായിരുന്നത് കോട്ടം ഒന്നും തട്ടാതെ ബാക്കി നിന്നിരുന്ന ക്രൂശിതന്റെ രൂപം മാത്രം ആയിരുന്നു. ഫാദര്‍ മാത്യുവും സംഘവും ഈസ്റ്റ് കോസ്റ്റ് അടക്കമുള്ള സഥലങ്ങളിലെ കത്തോലിക്കരുടെ സഹായത്തോടെ ദേവാലയം പുതുക്കി പണിയുകയും 1858 ല്‍ സെന്റ് മറിയ ഓഫ് ദി ഇമ്മാക്കുലേറ്റ് എന്ന് പുനര്‍ നാമധേയം നടത്തുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ പേരില്‍ ഉള്ള ആദ്യത്തെ ദേവാലയം ആയിരുന്നു ഇത്.

ദേവാലയത്തില്‍ ഇപ്പോള്‍ കറുത്ത വര്‍ഗക്കാരായ കത്തോലിക്കരും അല്ലാത്തവരും ആരാധനകള്‍ നടത്തുന്നു. 1991 ല്‍ സെന്റ് മേരി ഓഫ് ദ് ഇമ്മാക്കുലേറ്റ് ചര്‍ച്ച് അവരുടെ വിശ്വാസത്തിന്റെ 200 വര്‍ഷം ജോണ്‍ പോള്‍ മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ ആഘോഷിച്ചു.

ഇന്ന് ഈ ദേവാലയം പ്രൗഢ ഗംഭീരമായി നില്‍ക്കുന്നതിനു കാരണം ഇവിടത്തെ വിശ്വാസികള്‍ ആണ്. അവരുടെ വിശ്വാസത്തിന്റെ ശക്തി കൊണ്ടാണ് ഈ പള്ളി ഇപ്പോഴും ഇവിടെ ഇങ്ങനെ തല ഉയര്‍ത്തി നില്‍ക്കുന്നത്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles