ജോസഫ്: ദൈവപുത്രനു ആഹാരം നല്‍കാന്‍ ഭൂമിയില്‍ അധ്വാനിച്ചവന്‍

ദൈവപുത്രനു ആഹാരം നൽകാൻ ഭൂമിയിൽ അധ്വാനിച്ച മനുഷ്യൻ്റെ പേരാണ് യൗസേപ്പ്. നസറത്തിലെ തിരുക്കുംബത്തിൽ ഈശോയ്ക്കും പരിശുദ്ധ മറിയത്തിനും ആഹാരത്തിനുള്ള വക സമ്പാദിക്കാനായി യൗസേപ്പിതാവ് അധ്വാനിച്ചു. ഈ സുന്ദര ഭാഗ്യം കൈവന്ന അതുല്യ വിശുദ്ധനാണ് നസറത്തിലെ യൗസേപ്പ്.

ഹോളിക്രോസ് സന്യാസസഭയുടെ സ്ഥാപകൻ വാഴ്ത്തപ്പെട്ട ബേസിൽ മോറെ (Basil Moreau ) ഈക്കാര്യത്തെപ്പറ്റി യൗസേപ്പിനെപ്പറ്റിയുള്ള ഒരു വചന സന്ദേശത്തിൽ ഓർമ്മിപ്പിക്കുന്നു:

” രക്ഷകൻ്റെ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും വിശുദ്ധ യൗസേപ്പ് തൻ്റെ രക്ഷാകർതൃത്വം സ്വീകരിച്ചു. ഈശോയുടെ ആവശ്യങ്ങൾ അവൻ ശ്രദ്ധിച്ചു, ഹൃദയത്തിലെ സ്നേഹം വെളിപ്പെടുത്തി, ഒരു പിതാവിനടുത്ത കടമകൾ നിർവ്വഹിച്ചു. ഈശോയ്ക്കു വേണ്ട ആഹാരം കൊണ്ടുവന്നതും അവൻ്റെ വിശുദ്ധ ശരീരം വളരാൻ അവസരമൊരിക്കിയതും യൗസേപ്പിതാവാണ്. ദൈവ പിതാവ് ഈശോയ്ക്കു ദൈവത്വം നൽകി. മറിയം അവനു പിറക്കാൻ വാസസ്ഥലമായി, യാസേപ്പ് അവൻ്റെ അസ്തിത്വത്തെ കാത്തു സൂക്ഷിച്ചു. അവൻ ഒരു മനഷ്യൻ മാത്രമായിരുന്നിട്ടും ദൈനംദിന അധ്വാനത്താൽ ദൈവത്തിനു വസ്ത്രം നൽകാനും ഭക്ഷണം നൽകാനും സാധിച്ചു. ”

യൗസേപ്പിതാവ് ദൈവപുത്രനു ഭക്ഷണം നൽകാൻ ഭൂമിയിൽ അധ്വാനിച്ചെങ്കിൽ, അവൻ്റെ ഭക്ഷണം സ്വീകരിച്ചു വളർന്ന ദൈവപുത്രൻ ലോകത്തിനു ജീവൻ നൽകാൻ സ്വശരീരം ഭക്ഷണമായി നൽകി. ആ ഭക്ഷണം (വിശുദ്ധ കുർബാന ) സ്വീകരിച്ച് സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി നമ്മുടെ തീർത്ഥയാത്ര തുടരാം.

~ ഫാ. ജയ്സൺ കുന്നേൽ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles