ഈ കാര്യങ്ങള്‍ നിങ്ങളുടെ അനുദിനപ്രാര്‍ത്ഥനയ്ക്ക് സഹായിക്കും
ജീവിതത്തിരിക്കനിടയില്‍ പലരും പ്രാര്‍ത്ഥിക്കാന്‍ മറന്നു പോകുന്നു. അല്ലെങ്കില്‍ ആവശ്യമായ ഏകാഗ്രത ലഭിക്കുന്നില്ല. പ്രാര്‍ത്ഥനയ്ക്ക് ഒരുക്കം ആവശ്യമാണ്. നന്നായി പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന ഔഷധമാണ് പ്രാര്‍ത്ഥന. ഇതാ അനുദിന പ്രാര്‍ത്ഥനയ്ക്ക് സഹായകരമാകുന്ന ഏതാനും നിര്‍ദേശങ്ങള്‍:
1. നാം എന്തിനാണ് പ്രാര്‍ത്ഥിക്കുന്നത്. ദൈവത്തെ പ്രീതിപ്പെടുത്തുക എന്നതാണ് പ്രാര്‍ത്ഥനയുടെ പരമവും പ്രധാനവുമായ ലക്ഷ്യം. ദൈവം തന്നില്‍ തന്നെ അനന്താനന്ദസ്വരൂപനാണെങ്കിലും നമ്മുടെ സ്‌നേഹത്തിനായി അവിടുന്ന് ദാഹിക്കുന്നുണ്ട്. വി. കൊച്ചുത്രേസ്യ പറയുന്നത് പോലെ നമ്മുടെ സ്‌നേഹത്തിനായി അവിടുന്ന് നമ്മുടെ ഹൃദയത്തില്‍ വന്ന് ഭിക്ഷ യാചിക്കുന്നുണ്ട്. നമ്മെ സ്‌നേഹിക്കുന്ന ദൈവത്തെ സന്തോഷിപ്പിക്കുവനാണ് പ്രാര്‍ത്ഥന എന്ന അറിവ് വരുമ്പോള്‍ നമുക്ക് പ്രാര്‍ത്ഥിക്കുവാനുള്ള ആഗ്രഹം വര്‍ദ്ധിക്കും.
2. ഇന്ധനം നിറയ്ക്കുക
ശൂന്യമായ ഹൃദയത്തോടെ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുകയില്ല. ബൈബിളോ വിശുദ്ധരുടെ ജീവിതമോ ആധ്യാത്മികമായ പുസ്തകങ്ങളോ വായിച്ച് അവയുടെ സഹായത്തോടെ പ്രാര്‍ത്ഥിക്കാം.
3. നിശബ്ദത സൂക്ഷിക്കുക
നിശബ്ദത പാലിക്കുക എന്നു പറഞ്ഞാല്‍ മനസ്സ് ശൂന്യമാക്കി ഇടുക എന്നല്ല. നാം വായിച്ചു ധ്യാനിച്ച വചന ഭാഗത്തു നിന്ന് മനസ്സ് അലഞ്ഞു നടക്കാന്‍ അനുവദിക്കാതിരിക്കുക എന്നാണ് അതിന്റെ അര്‍ത്ഥം. വലിയ സംഭാഷണങ്ങളൊന്നും നമ്മില്‍ നിന്ന് കേള്‍ക്കാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. നന്ദി ദൈവമേ, മാപ്പു തരൂ ദൈവമേ, എന്റെ ദൈവമേ ഞാനങ്ങളെ സ്‌നേഹിക്കുന്നു തുടങ്ങിയ കൊച്ചു കൊ്ച്ചു വാക്കുകള്‍ മതി പ്രാര്‍ത്ഥിക്കാന്‍.
4. ആത്മവിശ്വാസം സൂക്ഷിക്കുക
വളരെ ലളിതമാണെന്ന് കേള്‍ക്കുമ്പോള്‍ തോന്നുമെങ്കിലും പ്രായസകരമായ കാര്യമാണിത്. വേണ്ട വിധം പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയെന്ന് നമുക്കറിഞ്ഞു കൂട എന്ന വി. പൗലോസ് പോലും പറഞ്ഞിട്ടുണ്ട്. പരിശുദ്ധാത്മാവാണ് നമ്മുടെ ഉള്ളിലിരുന്നത് പ്രാര്‍ത്ഥിക്കുന്നത്. ആബ്ബാ പിതാവേ എന്ന് ഉറക്കെ വിളിക്കുന്നത്. ദൈവപിതാവിന്റെ കരുതലില്‍ പ്ര്ത്യാശ വയ്ക്കുക. നാം അവിടുത്തെ പ്രിയമക്കളാണ്.
5. ശ്രമം നടത്തുക
മനസ്സുണ്ടെങ്കിലേ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുകയുള്ളൂ. പ്രാര്‍ത്ഥനയില്‍ സ്ഥിരതയോടെ നിലനില്‍ക്കുകയും വേണം. വീടിനകത്ത് പ്രാര്‍ത്ഥനയ്ക്കായി പ്രത്യേകം ഒരു സ്ഥലമുള്ളത് നല്ലതാണ്. അതു പോലെ പ്രാര്‍ത്ഥിക്കുമ്പോള്‍ മറ്റെല്ലാ കാര്യങ്ങളും മാറ്റി വച്ചു വേണം പ്രാര്‍ത്ഥിക്കേണ്ടത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.