ദുഃഖിതനായിരിക്കുന്ന ഈശോയെ കണ്ട് വി. യൗസേപ്പിതാവിനുണ്ടായ ഉത്കണ്ഠയെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-165/200

ആ വിഷമഘട്ടത്തില്‍ ജോസഫ് പ്രകടമാക്കിയ ആത്മീയ പുണ്യങ്ങളില്‍ സംതൃപ്തി പ്രതിഫലിപ്പിക്കുംവിധം പുഞ്ചിരിച്ചുകൊണ്ട് ഈശോ ജോസഫിനെ ഒന്നു നോക്കി. ജോസഫിന് തന്റെ എല്ലാ ദുഃഖങ്ങളും നീങ്ങിപ്പോകാന്‍ ആ സ്‌നേഹോഷ്മളമായ ഒരു കടാക്ഷം ധാരാളമായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത വിധം ഒരു പ്രത്യേക സന്തോഷംകൊണ്ട് ജോസഫിന്റെ ഹൃദയം നിറഞ്ഞുകവിഞ്ഞിരുന്നു. അ്‌പ്പോള്‍ അവന്‍ പറയും: ‘എന്റെ വാത്സല്യ മകനേ, നിന്റെ ഒരു കടാക്ഷം മാത്രം മതി എന്റെ കയ്‌പേറിയ എല്ലാ ഓര്‍മ്മകളും അതു മധുരമാക്കി മാറ്റും. എന്റെ സ്‌നേഹനിധിയായ ഈശോയെ, നിന്റെ ഒരു അര്‍ദ്ധവീക്ഷണെകൊണ്ട് എന്റെ ആത്മാവ് സംവഹിക്കപ്പെടും! ദുരിതങ്ങള്‍ എന്നെ ചുറ്റിവിരിഞ്ഞാലും, ഞാന്‍ നിന്ദിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്താലും, അപമര്യാദയും നാണക്കേടു എന്നെ വലയംചെയ്താലും നിന്നെ ഒന്നു നോക്കുമ്പോള്‍ത്തന്നെ അതെല്ലാം ആനന്ദവും സന്തോഷവുമായി പരിണമിക്കുന്നു. എന്റെ ഏറ്റം അനന്തനന്മസ്വരൂപനെ, അതാണു സത്യം.’

സാത്താനടിമപ്പെട്ട മനുഷ്യരില്‍ നിന്ന് ജോസഫ് അനുഭവിച്ച പീഡകള്‍ മറ്റുചില വിഷമങ്ങളോടു തുലനം ചെയ്യുമ്പോള്‍ ഒന്നുമല്ല. അതായത് ഈശോ അനുഭവിക്ക്ുന്ന സഹനങ്ങള്‍ മൂലം ജോസഫിനുണ്ടാകുന്ന ദുഃഖത്തോടു താദാത്മ്യപ്പെടുത്തുമ്പോള്‍ മറ്റു വിഷമങ്ങള്‍ നിസ്സാരങ്ങളായിരുന്നു. അതെല്ലാം ജോസഫിന്റെ സുകൃതങ്ങള്‍ വര്‍ദ്ധിപ്പിക്കാനായി ദൈവം അനുവദിച്ചുകൊടുത്ത സഹനങ്ങളായിരുന്നു. ഈ സമയങ്ങളില്‍ പലപ്പോഴും പണിശാലയില്‍ ഈശോ അതീവദുഃഖിതനായി കാണപ്പെട്ടിരുന്നു. ജോലിയില്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ പലപ്പോഴും ഏങ്ങലടിക്കുകയും കൂടെക്കൂടെ നെടുവീര്‍പ്പിടുകയും ചെയ്യുന്നതു കാണാമായിരുന്നു. കാരണം, മനുഷ്യര്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത് സ്വര്‍ഗ്ഗീയപിതാവിനെതിരായ കഠിനപാപമാണല്ലോ എന്ന ചിന്തകളാണ് ഈശോയെ കഠിന ദുഃഖത്തിലാഴ്ത്തിയത്.

തുടക്കത്തില്‍ ജോസഫ് അത് ശ്രദ്ധിച്ചിരുന്നില്ല. സന്ദര്‍ഭവശാല്‍ ഈശോ ദുഃഖിച്ചിരിക്കുന്നതു കാണാന്‍ ഇടയാകുകയായിരുന്നു. ഓ! എ്ത്ര ഭയങ്കര ഉത്കണ്ഠകളാണ് ആ ഹൃദയത്തില്‍ അപ്പോള്‍ രൂപം കൊണ്ടത്! ഒരു വിധത്തിലും അവന് ആശ്വാസം കണ്ടെത്താന്‍ കഴിഞ്ഞില്ല. ‘എന്റെ ഈശോയെ, നിന്നെ ഇത്രമാത്രം ദുഃഖിതനും ക്ലേശിതനുമായി കാണാന്‍ തക്കവിധം എന്തുകുറ്റമാണ് എന്റെ ഭാഗത്തുനിന്നു വന്നുഭവിച്ചത്?’ ഒടുവില്‍ മറിയത്തിന്റെ അടുത്തുപോയി കാര്യം തിരക്കനോക്കി. എങ്കിലും തൃപ്തികരമായ ഒരുത്തരം കണ്ടെത്താനായില്ല. ഈശോയോടുതന്നെ ചോദിച്ചാലോ എന്ന് ആലോചിച്ചെങ്കിലും അതിനുള്ള ധൈര്യമുണ്ടായില്ല. അതുകൊണ്ട് സാധാരണ ചെയ്യാറുള്ളതുപോലെ ജോലി തുടര്‍ന്നുകൊണ്ട് വളരെയധികം കണ്ണുനീര്‍ വാര്‍ക്കുകയും ചെയ്തു. ജോസഫിന് ഇത്തരം കാര്യങ്ങള്‍ സ്വയം വിലയിരുത്തി മനസ്സിലാക്കാനുള്ള കൃപ ലഭിക്കേണ്ടതിന് അവസരമുണ്ടാക്കുന്നതിനുവേണ്ടി ദൈവം മൗനം അവലംബിക്കുകയായിരുന്നു.

തന്റെ ദുഃഖഭാരങ്ങളെല്ലാം സ്വര്‍ഗ്ഗീയപിതാവിന് കാഴ്ചവയ്ക്കുകയും അവിടുത്തെ തിരുഹിതം വെളിപ്പെട്ടുകിട്ടാന്‍ പ്രാര്‍ത്ഥിച്ചു കാത്തിരിക്കുകയും ചെയ്തു. ഭക്ഷണം കഴിക്കേണ്ട സമയമായപ്പോള്‍ ജോസഫ് കുറച്ച് ശക്തി സംഭരിച്ച് എഴുന്നേറ്റു. ഈശോയോടു വളരെ സ്‌നേഹപൂര്‍വ്വം പറഞ്ഞു: ‘മകനേ, ഈശോയെ, വരൂ ഭക്ഷണം കഴിക്കാനുള്ള സമയമായി’. ആശ്വാസരഹിതനായിരിക്കുന്ന ജോസഫിന് തെല്ലൊരു ആശ്വാസം ലഭിക്കട്ട്െ എന്ന് കരുതി ഈശോ തന്റെ ആന്തരികദുഃഖങ്ങളെല്ലാം മാറ്റി സന്തോഷവദനനെപ്പോലെ ജോസഫിന്റെ മുമ്പില്‍ നിന്നുകൊണ്ട് പറഞ്ഞു: ‘അതെ അപ്പാ, നമുക്ക് ഭക്ഷണത്തിനു പോകാം, അങ്ങ് ഇത്ര കഷ്ടപ്പെട്ട് അദ്ധ്വാനിച്ച നിലയ്ക്ക് തീര്‍ച്ചയായും അത് ആവശ്യമാണ്.’ വളരെ അനുകമ്പാര്‍ദ്രമായാണ് ഈ വാക്കുകള്‍ അവിടുന്ന് ഉച്ചരിച്ചത്. അത് ജോസഫിന് വലിയ സമാശ്വാസം പകരുകയും സന്തോഷത്തോടെ മറിയത്തിന്റെ അടുത്തേക്ക് അവര്‍ പോകുകയും ചെയ്തു. അവിടെ അവള്‍ എല്ലാം തയ്യാറാക്കി കാത്തിരിക്കുകയായിരുന്നു.

മറിയം അവഗാഢമായ സ്‌നേഹത്തോടെ ആദ്യം ഈശോയെ നോക്കി. പിന്നീട് അനുകമ്പാപൂര്‍വ്വം ജോസഫിനെയും. അപ്പോള്‍ത്തന്നെ അവള്‍ എല്ലാം ഗ്രഹിച്ചിരിക്കുന്നു എന്ന് ജോസഫിനു മനസ്സിലായി. മറിയം കാണിച്ച അനുകമ്പാര്‍ദ്രമായ പെരുമാറ്റത്തിന് ജോസഫ് നന്ദി പറഞ്ഞു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ. ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles